HOME
DETAILS

മലപ്പുറം അയ്യപ്പക്ഷേത്രത്തിലേക്ക് വിസര്‍ജ്ജ്യം വലിച്ചെറിഞ്ഞത് രാമകൃഷ്ണന്‍; മതസ്പര്‍ധ വളര്‍ത്താനുള്ള സംഘ്പരിവാര്‍ ശ്രമം പാളി

  
backup
August 31 2019 | 08:08 AM

bjp-leadrs-brother-caught-in-case-for-attacking-temple-31-08

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

 

മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വര്‍ഗീയതയുടെ രുചി നാവിലൂടെ ഓടും ചിലര്‍ക്ക്. മലപ്പുറത്താകുമ്പോള്‍ ബോംബും മലപ്പുറം കത്തിയും എവിടെയും കിട്ടും എന്ന ധാരണയാണ് പുറത്തുള്ളവര്‍ക്ക്. അതുകൊണ്ടു മലപ്പുറത്തൊരു ക്ഷേത്രം തകര്‍ക്കപ്പെട്ടാല്‍ പ്രതിസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരാവും എന്ന പൊതുബോധം നിലനില്‍ക്കുന്നുമുണ്ട്. ഈ പൊതുബോധത്തെ സമര്‍ത്ഥമായി മുതലെടുത്താണ് ഓരോ തവണയും വര്‍ഗീയ വാദികള്‍ മലപ്പുറത്തെ പല ക്ഷേത്രങ്ങളും തകര്‍ക്കുന്നതും മലിനമാക്കുന്നതും.


ഇത്തരത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് വളാഞ്ചേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായത്. മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമണ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തത് രാമകൃഷ്ണനെയായിരുന്നു.

രാമകൃഷ്ണനയടക്കം മൂന്ന് പേരാണ് വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഒരു പക്ഷെ ഇവരെ കുറിച്ച് മദ്യലഹരി, മാനസികം ഇതാദ്യ കാരണങ്ങള്‍ കേള്‍ക്കാം. അങ്ങനെയാവട്ടെ എന്നാണ് പ്രാര്‍ത്ഥനയും. കാരണം ബോധമുള്ളവര്‍ ഇത് ചെയ്യില്ലല്ലോ. ഒന്നുകില്‍ വര്‍ഗീയതയാല്‍ ബോധംപോകും.അല്ലെങ്കില്‍ മദ്യത്താല്‍.

പക്ഷെ പൊലീസ് പറയുന്നത് ബോധപൂര്‍വ്വം വര്‍ഗീയതയുണ്ടാക്കാന്‍ ഇവര്‍ ചെയ്തതെന്നാണ്. അങ്ങനെയാണെങ്കില്‍ മലപ്പുറത്തെ ഒരിക്കല്‍ കൂടി ദൈവം രക്ഷിച്ചു. പല തവണ ഇത്തരത്തില്‍ മുന്നേയും മലപ്പുറത്തെ ദൈവം രക്ഷിച്ചിട്ടുണ്ട്. താനൂരില്‍ ശോഭയാത്രക്കുനേരെ എറിയാനായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടി അപകടമുണ്ടായപ്പോള്‍ അന്നത്തെ പൊലീസ് തലവന്‍ പറഞ്ഞത് മലപ്പുറത്തെ ദൈവം രക്ഷിച്ചു എന്നാണ്. 2017 ല്‍ നിലമ്പൂരില്‍ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തത് ന്യൂനപക്ഷ സമുദായക്കാരാണെന്ന് സംഘ്പരിവാര്‍ വ്യാപകമായി വിമര്‍ശിച്ചു. ഒടുവില്‍ പ്രതിയെ പിടികൂടിയപ്പോള്‍ രാജാറാം മോഹന്‍ദാസ് എന്നൊരാള്‍. എങ്കില്‍ പിന്നെ അയാളെ സി പി എം മുന്‍ലോക്കല്‍ കമ്മറ്റിയംഗം എന്നായി അടുത്ത നുണപ്രചരണം. ഒടുവില്‍ അതും പൊളിഞ്ഞു. എത്രനാള്‍ മലപ്പറത്തെ ദൈവം രക്ഷിക്കും?


കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വളാഞ്ചേരി എടയൂരിലെ ക്ഷേത്രത്തിലെ രാഗത്തറ, രക്ഷസ്സ് തറ നശിപ്പിച്ചത്. മനുഷ്യ വിസര്‍ജ്ജം ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. സംഭവത്തിന്റെ മറ പിടിച്ച് ഹിന്ദു ഐക്യ വേദിയുടെ പേരില്‍ ആര്‍ എസ് എസ് പ്രകടനം നടത്തുകയും വര്‍ഗ്ഗീയപരമായി പ്രസംഗിക്കുകയുമുണ്ടായി.

സംഭവത്തെ വര്‍ഗ്ഗീയമായി മുതലെടുക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസ് തുടക്കത്തിലെ ചെയ്തത്. പക്ഷേ വലിയൊരു വിഭാഗം നാട്ടുകാരും വിശ്വാസികളും അതിനെ തള്ളിക്കളഞ്ഞതാണ് വലിയ വിപത്തില്‍ നിന്നും നാടിനെ രക്ഷിച്ചത്. വിഷയം അത്ര നിസ്സാരമായി കണ്ട് അവഗണിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നില്ല. വടക്കേ ഇന്ത്യയില്‍ പയറ്റി തെളിഞ്ഞ അതേ അടവുകള്‍ കേരളത്തിലും നടപ്പാക്കാനും വര്‍ഗീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.

 

മലപ്പുറത്തെ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നുവെന്നും ഹിന്ദു ആരാധനാലയങ്ങള്‍ അപകടത്തില്‍ ആണെന്നും ആര്‍ എസ് എസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എവിടെയെങ്കിലും ഇവര്‍ തന്നെ ക്ഷേത്രം തകര്‍ത്ത് അതിന്റെ ഉത്തരവാദിത്തം മറ്റുള്ള സമുദായത്തിന്റെ തലയില്‍ കെട്ടിവെക്കുകയും അപകടകരമായ നിലയില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണിപ്പോള്‍. ദേശീയ മാധ്യമങ്ങളിലടക്കം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളുടെ ഭാഗമായിട്ടേ ഇതിനെയും കാണാന്‍ സാധിക്കൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago