റയോണ്‍സ് തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കാന്‍ 71 കോടി അനുവദിച്ചു
പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സിന്റെ തൊഴിലാളികളുടെയും ധനകാര്യസ്ഥാപനങ്ങളുടേയും കുടിശ്ശിക തീര്‍പ്പാക്കുന്നതിന് 71 കോടി അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.
തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ ഉള്‍പ്പടെയുള്ള കുടിശ്ശിക തീര്‍ക്കുന്നതിന് 34.14 കോടിയും ധനകാര്യസ്ഥാപനങ്ങള്‍ക്ക് 36.20 കോടി രൂപയും അനുവദിച്ച് കൊണ്ടാണ് വ്യവസായ വകുപ്പില്‍ നിന്നും ഉത്തരവായത്. 2001 മുതല്‍ അടച്ചൂപൂട്ടികിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ ചുണ്ടിക്കാട്ടി വ്യവസായ - ധനാകാര്യ വകുപ്പ് മന്ത്രിമാര്‍ക്ക് നേരത്തെ നിവേദനങ്ങള്‍ നല്‍കിയിരുന്നതാണ്. കൂടാതെ ഇക്കാര്യം നിയമസഭയില്‍ സബ്മിഷമായും ഉന്നയിച്ചിരുന്നതായി എം.എല്‍.എ പറഞ്ഞു. റയോണ്‍സിന്റെ കുടിശ്ശിക തീര്‍ക്കുന്നതിനാവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള അപേക്ഷ ധനവകുപ്പ് മന്ത്രിക്ക് എം.എല്‍.എ നേരത്തെ നല്‍കിയിരുന്നു. ഇപ്പോള്‍ ധനവകുപ്പിന്റെ അനുമതി നേടിയാണ് വ്യവസായ വകുപ്പില്‍ നിന്നും ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ 65 ഏക്കറോളം വരുന്ന റയോണ്‍സ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് എയിംസ് നിലവാരത്തിലുളള ആസ്പത്രിയോ അല്ലെങ്കില്‍ ന്യൂ ജനറേഷന് ഐ.റ്റി പാര്‍ക്കോ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."