HOME
DETAILS

ഒന്നര വയസുകാരി മരിച്ച സംഭവം: മോഹനന്‍ വൈദ്യര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

  
backup
August 31 2019 | 10:08 AM

mohanan-vaidyar-case-kayamkulam

 

ആലപ്പുഴ: ചികിത്സയെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസെടുത്തു. മന:പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചാര്‍ത്തിയാണ് മാരാരിക്കുളം പൊലിസ് കേസെടുത്തത്.

വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മോഹനന്‍ വൈദ്യര്‍ നേരത്തേ മാരാരിക്കുളം പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മരുത്തോര്‍വട്ടത്താണ് താമസിച്ചിരുന്നത്.

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടി.

ഇദ്ദേഹത്തിന്റെ ചികിത്സാ കേന്ദ്രം കായംകുളത്തായതിനാല്‍ അന്വേഷണം കായംകുളം പോലീസിന് കൈമാറി ഇന്ന് ആലപ്പുഴയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടത്തിയ അദാലത്തിലാണ് പരാതി സമര്‍പ്പിച്ചത് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടര്‍ന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും, ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനുമാണ് മാരാരിക്കുളം പോലീസ് എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്തത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago