അവിശ്വാസം പാസ്സായി; വെങ്ങോല പഞ്ചായത്ത് എല്‍.ഡി.എഫ് ഭരിക്കും
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസവോട്ടെടുപ്പ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാസ്സായി. രണ്ടു വിമതരും ഇടതു പക്ഷത്തോടൊപ്പം നിന്നതോടെ ഭരണംമാറി. യുഡിഎഫില്‍ നിന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് നിലവിലെ വൈസ്പ്രസിഡന്റ്ിനെ മാറ്റി പകരം എല്‍ഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കും.
ബാക്കി സ്ഥാനമാനങ്ങള്‍ക്ക് മാറ്റമുണ്ടാകാന്‍ ഇടയില്ല. 20ദിവസത്തിനകം വൈസ് പ്രസിഡന്റിനെ വോട്ടിലൂടെ തിരഞ്ഞെടുക്കും. സി.പി.എമ്മിന്റെ കെ.എം ഷംസുദ്ദീനായിരിക്കും വൈസ് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി നല്കാന് സാധ്യത.
എന്നാല്‍ റഹീമും സ്ഥാനം വേണമെന്ന് അവകാശവധം ഉന്നയിച്ചേക്കും. റഹിം വൈസ് പ്രസിഡന്റായാല്‍ ക്ഷേമകാര്യം മാത്രം മാറിയേക്കും.
ഇതുവരെ യു.ഡി.എഫിനൊപ്പം നിന്ന ലീഗ് വിമതനായി വിജയിച്ച റഹീമും സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി മെമ്പറായിരുന്ന എല്‍.ഡി.എഫ് വിമതനായി വിജയിച്ച അശോകനും എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
23അംഗ പഞ്ചായത്തില്‍ 10 എല്‍.ഡി.എഫ് അംഗങ്ങളും11 യു.ഡി.എഫ് അംഗങ്ങളുമാണുള്ളത്. എസ്ഇ വനിതാ സംവരണമായതിനാല്‍ ഇടതുപക്ഷ പ്രസിഡന്റാണ് നിലവില്‍ സ്ഥാനത്തിരിക്കുന്നത്. ഈ സ്ഥാനത്തിന് മാറ്റം വരാതെ തന്നെയാണ് എല്‍.ഡി.എഫ് ഭരണം തുടരുക.
എന്നാല്‍ റഹിമിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്കാന് വഴിയില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ അശോകന് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനാലാണ് അനുകൂല വോട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."