പേരാമ്പ്രയില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയോ ? എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പറയുന്നു ' സംഭവിച്ചത് ഇതാണ് '
പേരാമ്പ്ര: പേരാമ്പ്രയിലെ സ്വാശ്രയ കോളജായ സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയെന്ന വിവാദത്തില്‍ മുപ്പത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയ്ക്ക് കോളജില്‍ എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണ പരിപാടിയില്‍ പാകിസ്താന്‍ പതാക ഉപയോഗിച്ചെന്നാണ് ആരോപണം. സമൂഹ മാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെ പൊലിസ് സ്ഥലത്തെത്തി പതാക കസ്റ്റഡിയിലെടുത്തു.
എം.എസ്.എഫ് പതാക തെറ്റായി നിര്‍മിച്ച് ഉപയോഗിച്ചപ്പോള്‍ പാക് പതാകയോട് സാമ്യം തോന്നിയതാണ് ആരോപണം ക്ഷണിച്ചു വരുത്തിയത്. പേരാമ്പ്ര സി.ഐ കെ.കെ ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കോളജിലെത്തി അന്വേഷണം നടത്തി. പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചത് പാക് പതാകയാണെന്ന് ആരോപിച്ച് ബി.ജെപി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി.തെരഞ്ഞെടുപ്പ് പരിപാടിക്കായി പതാക നിര്‍മിച്ചതില്‍ അബദ്ധം സംഭവിച്ചതാണെന്നും മറ്റു തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
[caption id="attachment_770386" align="aligncenter" width="439"]ഇങ്ങനെയായിരുന്നു വടിയില്‍ ആദ്യം പതാക കെട്ടിയത്[/caption]
പ്രചാരണ പരിപാടിക്ക് അവേശം ലഭിക്കാന്‍ പച്ച പതാകയുടെ കൂടെ വെളുത്ത നിറത്തിലുള്ള തുണിയും കൂടി ചേര്‍ത്തു കെട്ടുകയായിരുന്നു. ഇതു കെട്ടിയ വടി പൊട്ടി കൊടി താഴെ വീണപ്പോഴാണ് പാകിസ്ഥാന്‍ പതാകക്കു സമാനമായ പതാകയായി സംശയിക്കപ്പെട്ടത്. പാകിസ്ഥാനാന്‍ പതാകയില്‍ ചന്ദ്രക്കല പതാകയുടെ മധ്യത്തിലാണുള്ളത്. എന്നാല്‍ ഇവിടെ പ്രദര്‍ശിപ്പിച്ച പതാകയില്‍ ഒരു സൈഡിലാണ് ചന്ദ്രക്കലയുള്ളത്. അവിവേകം കൊണ്ട് സംഭവിച്ചു പോയതാണിതെന്ന് വ്യക്തമാണ്.
[caption id="attachment_770387" align="aligncenter" width="630"] കെട്ടിയ വടി പൊട്ടിയപ്പോള്‍ പതാക നിവര്‍ത്തി പിടിച്ചു. അപ്പോഴാണ് പാകിസ്ഥാന്‍ പതാകക്ക് സമാനമാണെന്ന് തോന്നിയത്[/caption]
എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ നല്‍കിയ വിശദീകരണം
'പേരാമ്പ്ര സില്‍വര്‍ കോളേജിലെ ക്യാമ്പസ് ഇലക്ഷന്‍ പ്രചരണത്തില്‍ ഉപയോഗിച്ച എം എസ് എഫ് പതാകയുമായി ബന്ധപെട്ട് ആര്യോഗ കരമല്ലാത്ത ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയില്‍ ഉത്തരവാദിത്തപ്പെട്ട സംഘടനകള്‍ വീഴരുതെന്ന് താല്‍പര്യപ്പെടുന്നു. നമ്മുടെ ദേശീയ പതാക ഉപയോഗിക്കാനുള്ള നിയമം വളരെ ഗൗരവമാണെന്നിരിക്കെ ദേശീയപതാകയോട് നിറം കൊണ്ട് സാമ്യതയുള്ള കൊടികള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമ നടപടിക്ക് വിധേയമാകാത്തത് സാമ്യതക്കപ്പുറം ഇത് വ്യത്യസ്തമാണ് എന്നുള്ളത് കൊണ്ടാണ്.
എം എസ് എഫ് പതാകയുടെ കൃത്യമായ അളവിലും വലിപ്പത്തിലുമല്ല വിദ്യാര്‍ത്ഥികള്‍ ഏന്തിയ പതാകയെന്നത് ശരിയാണ് msf എന്ന് അതില്‍ എഴുതിയിട്ടുമില്ല. മറ്റു സംഘടനകളും അനൗദ്യോഗികമായി പ്രചാരണോപാധിയായി പതാകയുടെ ഘടന മാറ്റുന്നത് ശ്രദ്ദയില്‍ പെട്ടിട്ടുണ്ട് പരമാവധി പതാകയുടെ ഘടന മാത്രം ഉപയോഗിക്കല്‍ ചില തെറ്റിദ്ദാരണകള്‍ തിരുത്താന്‍ നല്ലതാണെന്ന് സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുന്നു. ആവേശമല്ല ആദര്‍ശമാണ ്പ്രസക്തമാകേണ്ടത്. പക്ഷെ അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ഇത്തരമൊരു പ്രത്യേക കാലത്ത് ഭൂഷണമല്ല. നിറം കൊണ്ടും ചിഹ്നങ്ങള്‍കൊണ്ടും പ്രതീകങ്ങള്‍ കൊണ്ടും പല പതാകകളും മറ്റു പല പതാകയുമായി സാമ്യതയുള്ളത് വേറെയും നമുക്ക് കാണാം. അളവും കൃത്യതയുമൊക്കെയാണ ്ഏതൊരു പതാകയുടെയും ഔദ്യോഗികതയുടെ മാനദണ്ഡങ്ങളാകുന്നതെന്നതിനാല്‍ ഈ ആരോപണം വില കുറഞ്ഞതാണ്. പ്രവര്‍ത്തകര്‍ മുകളില്‍ പച്ചയും താഴെ വെള്ളയുമുള്ള എം എസ് എഫ് പതാകയുടെ പ്രതീകാത്മക രൂപമാണ് വടിയില്‍ കെട്ടിയത് അത് ചിത്രത്തില്‍ വ്യക്തമാണ് പിന്നീട് വടി പൊട്ടിയപ്പോള്‍ ഇരു വശങ്ങളിലായി നിറങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നത് വ്യക്തമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ വയനാട്ടില്‍ ഉയര്‍ത്തിയ ലീഗ് പതാകയും സമാന ആരോപണത്തിന് വിധേയമായതിനാല്‍ ഈ അസുഖം ജനാധിപത്യ വിശ്വാസികള്‍ വേഗത്തില്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു
ചിത്രം പ്രത്യേകം ശ്രദ്ദിക്കുക
ഈ വടി പൊട്ടിയപ്പോഴാണ് പലരും ആ വെടി പൊട്ടിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."