സാംസ്‌കാരിക പാരമ്പര്യത്തിന് ഉദ്യോഗസ്ഥ വിഭാഗത്തില്‍നിന്ന് വെല്ലുവിളി നേരിടുന്നു: ശശി തരൂര്‍
കോഴിക്കോട്: കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശശിധരന്റെ ആത്മകഥ 'പകര്‍ന്നാട്ടം' ശശി തരൂര്‍ എം.പി പ്രകാശനം ചെയ്തു. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങി.
സാംസ്‌കാരിക പാരമ്പര്യത്തിന് ഉദ്യോഗസ്ഥ വിഭാഗത്തില്‍നിന്ന് വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുണ്ടെന്നും ശശി തരൂര്‍ എം.പി പറഞ്ഞു.
വരുമാനം കിട്ടുന്ന പ്രവൃത്തികളില്‍ മാത്രമാണ് അവരുടെ താല്‍പര്യം. സാംസ്‌കാരിക മേഖലയ്ക്കായി കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവണം. എന്നാല്‍ സര്‍ക്കാരുകള്‍ക്ക് വേണ്ടത്ര ഫണ്ട് ഈ വിഭാഗത്തില്‍ ചെലവഴിക്കാനാകുന്നില്ല.
ആഗോളവല്‍ക്കരണം സാംസ്‌കാരിക മേഖലയില്‍ അനുകൂലമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. മറ്റു രാജ്യങ്ങളിലെ ഭാഷ, സാഹിത്യം എന്നിവയൊക്കെ കൊടുക്കാനും വാങ്ങാനുമെല്ലാം ഈ നയങ്ങളുടെ ഭാഗമായി സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.
എം.പി വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷനായി. എന്‍.പി വിജയകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. പി. ബാലചന്ദ്രന്‍, ഡോ. കെ.ജി പൗലോസ് സംസാരിച്ചു. ടി.പി രാമചന്ദ്രന്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."