നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞു വീണു; ആളപായമില്ല, ഡ്രൈവറെ രക്ഷപ്പെട്ടുത്തി
മരട്: കണ്ണാടിക്കാട് നിയന്ത്രണം വിട്ട കാര്‍ ചമ്പക്കര കനാലിലേക്ക് മറിഞ്ഞു വീണു. കാറിലെ യാത്രക്കാരനെ രക്ഷപെടുത്തി. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ കനാലിനു തീരത്തുള്ള എസ്.കെ. ഡക്കറേഷന്‍ കമ്പനിയുടെ കാറാണ് കനാലിലേക്ക് വീണത്.ഷെഡില്‍ നിന്നും കാര്‍ പിന്നിലേക്ക് എടുക്കുമ്പോഴായിരുന്നു അപകടം സംഭവവിച്ചത്.
ജഗദീഷ് മണ്ടല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കനാലില്‍ വീണ കാറ് ഡ്രൈവറുമായി മുങ്ങി താണു കൊണ്ടിരുന്നപ്പോള്‍ ഒട്ടേറെ പേര്‍ ഇരുകരകളിലും എന്തു ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കുന്നതിനിടെ അതുവഴി ഇരുചക്രവാഹനത്തില്‍ വന്നമരടിലെ കെ.സി.ആന്റണി എന്നയാളാണ് കാറില്‍ കുടുങ്ങിക്കിടന്ന ജഗദീഷിനെ രക്ഷപെടുത്തിയത്.
ആന്റണി ആരോ ഇട്ടു കൊടുത്ത കയര്‍ കാറിന്റെ സ്റ്റിയറിംഗില്‍ കെട്ടിയതുകൊണ്ടാണ് ഒഴുക്കില്‍ പെട്ടു നീങ്ങിയ കാര്‍ പൊക്കിയെടുക്കുന്നതിനു സഹായകമായത്.
കടവന്ത്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, മരട് പോലിസും മുങ്ങല്‍ വിദഗ്ദരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി .മൂന്നു മണിയോടെ ക്രെയിന്‍ ഉപയോഗിച്ചു കാര്‍ പൊക്കിയെടുക്കുകയും ചെയ്തു.
തൈകൂടം പാലത്തില്‍ നിന്നാണ് കാര്‍ കനാലിലേക്ക് വീണതെന്നുള്ള കിംവദന്തി പരന്നതോടെ ഓടി കൂടിയ ആളുകളുടെ തിരക്കുമൂലം ദേശീയ പാതയില്‍ ഗതാഗത സ്തംഭനവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."