കേസ് അന്വേഷണം: തെളിവുകള്‍ പരസ്യമാക്കുന്നില്ലെന്ന് ഡി.ജി.പി ഉറപ്പുവരുത്തണം
കൊച്ചി: കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ലഭിക്കുന്ന തെളിവുകളും വസ്തുതകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്യമാക്കുന്നില്ലെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതിന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അന്വേഷണം ശരിയായി നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനി മനീഷ എം.ചാത്തേലി നല്കിയ ഹരജിയിലാണ് ഉത്തരവ്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ നല്കിയ മൊഴി അതേപടി വിശ്വസിച്ച് പൊലിസ് അന്വേഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്. വിശദമായ അന്വേഷണം നടത്തിയില്ലെന്നുമായിരുന്നു ആരോപണം. ആദ്യം പിടിയിലായ പ്രതികളുടെ മൊഴിയും വിശദീകരണവും പൊലിസ് പരസ്യമാക്കി.
പിന്നീട് പിടിയിലായ പ്രതികളും ഇതേ മൊഴി ആവര്‍ത്തിച്ചു. കുറ്റകൃത്യത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇതു കാരണം അന്വേഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹരജിക്കാരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."