HOME
DETAILS
MAL
പഞ്ചായത്ത് കിണറിനു മുകളിലെ അനധികൃത നിര്‍മാണം ആര്.ഡി.ഒ തടഞ്ഞു
backup
August 02 2016 | 21:08 PM
പേരൂര്‍ക്കട: പഞ്ചായത്ത് കിണറിന് മുകളിലെ അനധികൃത നിര്‍മാണ ശ്രമം ആര്.ഡി.ഒ ഇടപെട്ട് തടഞ്ഞു. വാഴോട്ടുകോണം ജങ്ഷനു സമീപം സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുളയുപയോഗിച്ച് നടത്തിയ നിര്‍മാണ ശ്രമമാണ് തടഞ്ഞത്. കിണര്‍ കുറേക്കാലമായി ഉപയോഗിക്കാതെ മാലിന്യങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണ്. കിണറിന് മുകളില്‍ അനധികൃത നിര്‍മാണം നടത്തുന്നതറിഞ്ഞ് കോണ്‍ഗ്രസ്, ബി ജെ.പി പ്രവര്‍ത്തകര്‍ തടസവുമായെത്തിയിരുന്നു. തുടര്‍ന്ന് വില്ലേജ്ഓഫിസര്‍ ഉള്‍പ്പെടെയുള്ള റവന്യു അധികൃതര്‍ സ്ഥലത്തെത്തി. പുറമ്പോക്ക് ഭൂമിയിലുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."