കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ പഠനറിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനം കുറക്കുന്നതിന് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി പദ്ധതിയുടെ പഠനറിപ്പോര്‍ട്ടും ശുപാര്‍ശയും ധന വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് പ്രകാശനം ചെയ്തു.
മീനങ്ങാടി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ ഫലഭുവിഷ്ഠിത വര്‍ധിപ്പിച്ചും പരമ്പരാഗത സമ്മിശ്ര കൃഷി ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിച്ചും ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.
ജൈവരീതിയില്‍ മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിച്ച് ഉന്നത ഗുണനിലവാരമുള്ള കാപ്പി ഉല്‍പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഇന്നത്തെനിലയില്‍ വ്യത്യസ്തമായി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷയായി.
എം.എസ് സ്വാമിനാധന്‍ ഫൗണ്ടേഷന്‍ സീനിയര്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി (പ്ലാന്‍ ആന്‍ഡ് ആക്ടിവിറ്റി), എന്‍വയോണ്‍സ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. അജിത്ത് മത്തായി (സില്‍വി കള്‍ചര്‍), കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടിയെക്കുറിച്ച് തണല്‍ പ്രോഗ്രാം കോഡിനേറ്റര്‍ എസ്. രാജുവും വിശദീകരിച്ചു. മീനങ്ങാടി ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി. സുരേഷ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. ഷജ്‌ന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."