ഇന്ത്യ-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യ ശക്തമായ നിലയില്‍ (368/7)
കിങ്‌സ്റ്റന്‍: തുടക്കത്തിലെ പതര്‍ച്ച മറികടന്ന ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം നില ഭദ്രമാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 368 എന്ന നിലയിലാണ്. 27 റണ്‍സെടുത്ത റിഷഭ് പന്തിനെ ഹോള്‍ഡര്‍ ബൗള്‍ഡാക്കിയെങ്കിലും ഹ നുമ വിഹാരിയും (90) രവീന്ദ്ര ജഡേജയും (16) സ്‌കോര്‍ 300 കടത്തി. തുടര്‍ന്നു വന്ന ഇഷാന്ത് ശര്‍മ (36) വിഹാരിക്കു പിന്തുണ നല്‍ കി ക്രീസിലുണ്ട്.
ആദ്യദിനം മായങ്ക് അഗര്‍വാളിന്റെയും (55) നായകന്‍ വിരാട് കോഹ്‌ലിയുടെയും (76) മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. കെ.എല്‍ രാഹുലും (13) പൂജാരയും (6) പുറത്തായ ശേഷം കോഹ്‌ലി കൂട്ടിനെത്തിയതോടെ ഏഴു ബൗണ്ടറികളുമായി ഫോമിലേക്കുയര്‍ന്ന അഗര്‍വാളിനെ ബൗളിങ് ഓള്‍റൗണ്ടര്‍ ജാസന്‍ ഉമര്‍ ഹോള്‍ഡര്‍ കോംവലിന്റെ കൈയിലെത്തിക്കുകയായിരുന്നു. കോഹ്‌ലിയുടെ വിക്കറ്റും ഹോള്‍ഡര്‍ക്കു തന്നെയായിരുന്നു. 163 പന്തില്‍ 10 ഫോറുകളടക്കം 76 റണ്‍സെടുത്ത കോഹ്‌ലിയെ ഹാമില്‍റ്റണ്‍ കൈയിലൊതുക്കി. തുടര്‍ന്നു രഹാനെയെയും (24) ഹാമില്‍റ്റണ്‍ പിടികൂടി. വെസ്റ്റിന്‍ഡീസിനു വേണ്ടി ജാസന്‍ ഹോള്‍ഡര്‍ 48 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി.
നേരത്തെ, ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വിന്‍ഡീസ് ടീമില്‍ ഷായ് ഹോപ്പ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവരെ ഒഴിവാക്കി. ഹാമില്‍ട്ടണ്‍, റകീം കോണ്‍വാള്‍ എന്നിവരാണ് ടീമിലുള്‍പ്പെട്ട താരങ്ങള്‍.
ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."