HOME
DETAILS
MAL
ഖത്തര്‍ പ്രതിസന്ധി: ഇന്ത്യ ഇടപെടണം
backup
June 09 2017 | 22:06 PM
കൊച്ചി: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന് ആന്‍ഡ് ഫ്രണ്ട്ഷിപ് (ഇസ്കഫ്) എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഖത്തറിലുള്ള വിദേശീയരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. കയറ്റുമതി, ഇറക്കുമതി മേഖലയിലും ഉപരോധം ഇന്ത്യക്ക് ഭീഷണിയാണ്. വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ലോകത്ത് സമാധാനവും സൗഹൃദവും നിലനിര്‍ത്താന്‍ ഫാസിസത്തെയും ഭീകരവാദത്തെയും അനുവദിക്കരുതെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എറണാകുളം അച്യുതമേനോന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.പി തോമസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."