ജീവിത ശൈലി രോഗങ്ങള്‍ക്ക് മലയാളി അടിമയാകുന്നു: മന്ത്രി കടകം പള്ളി സുരേന്ദ്രന്
മട്ടാഞ്ചേരി: മലയാളികളുടെ ആയൂര്‍ ദൈര്‍ഘ്യം വര്‍ദ്ധിച്ചെങ്കിലും ജീവിത ശൈലി രോഗങ്ങള്‍ക്ക് അടിമകളായി മാറി കൊണ്ടിരിക്കുകയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് പറഞ്ഞു.സര്‍ക്കാരിന്റെ ഹരിത ക്ഷേത്രം പദ്ധതി മട്ടാഞ്ചേരി പഴയന്നൂര്‍ ക്ഷേത്രത്തില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷേത്രങ്ങളുടെ കീഴില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്.ഇവിടെ ഇഴജന്തുക്കളും മറ്റും അവരുടെ ആവാസ കേന്ദ്രമാക്കി മാറ്റുകയാണ്.ഇവിടെ ക്ഷേത്രങ്ങളിലേക്കാവശ്യമായ പൂജാ പുഷ്പങ്ങളും വാഴകളും മറ്റും നട്ട് പിടിപ്പിക്കണം.കൊച്ചി ദേവസ്വം ബോര്‍ഡിന്റെ 403 ക്ഷേത്രങ്ങളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.കെ.സുദര്ശന് അധ്യക്ഷത വഹിച്ചു.
ബോര്‍ഡംഗം കെ.എന്‍.ഉണ്ണികൃഷ്ണന്,സ്പെഷ്യല്‍ കമ്മീഷ്ണര്‍ ആര്.ഹരി,ദേവസ്വം സെക്രട്ടറി സി.എ.ഷീജ,ഡെപ്യൂട്ടി സെക്രട്ടറി രാജേന്ദ്ര പ്രസാദ്,കൗണ്‍സിലര്‍ ടി.കെ.അഷറഫ്,എ.ആര്.എസ്.വാദ്യാര്,വി.രാമലിംഗം,ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."