നടവയല്‍ ഓസാന ഭവനിലെ 50 ഓളം പേര്‍ക്ക് പകര്‍ച്ചപ്പനി; അഞ്ച് പേരുടെ നില ഗുരുതരം
പനമരം: നടവയല്‍ ഓസാന ഭവനില്‍ 50 ഓളം അന്തേവാസികള്‍ക്ക് പകര്‍ച്ചപ്പനി പിടിപെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. പലരും അവശനിലയിലാണ്. അഞ്ച് പേരുടെ നില അതീവ ഗുരുതരം. അശരണരും ആലംബഹീനരുമായ 74 പേരാണ് ഓസാന ഭവനിലുള്ളത്. ഇതില്‍ ഏഴ് ആദിവാസികളുമുണ്ട്.
തിങ്കളാഴ്ചയാണ് 30 ഓളം പേര്‍ക്ക് പനി ബാധിച്ചത്. നടവയലിലെ ആശുപത്രിയില്‍ നിന്നും ഇവര്‍ക്ക് മരുന്ന് നല്‍കി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ആയപ്പോഴേക്കും കൂടുതല്‍ പേരിലേക്ക് പനി പടരുകയായിരുന്നു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആശുത്രിയില്‍ നിന്നും ഡോക്ടര്‍മാരെത്തി മരുന്ന് നല്‍കി. അന്തേവാസികളില്‍ ഒട്ടുമിക്കവരും സ്വയം എഴുന്നേറ്റ് നടക്കാന്‍ പറ്റാത്തവരാണ്. ആയതിനാല്‍ ഓസാന ഭവനില്‍ തന്നെ പനി വാര്‍ഡ് സജ്ജീകരിക്കണമെന്നാണ് ഒാസാന ഭവന്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.
ഇന്നലെ വൈകിട്ടോടെ എത്തിയ പൂതാടി പി.എച്ച്.സി അധികൃതര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കി. അഞ്ച് പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവരുടെ രക്തം പരിശോധിച്ചാലെ ഏത് രീതിയിലുള്ള പനിയാണെന്ന് കണ്ടെത്താനാവു.
അതേസമയം 20 ഓളം പേര്‍ക്ക് മാത്രമാണ് പനിയുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൂതാടി സി.എച്ച്.സി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."