ഭക്ഷണ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ്; മോഡി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
കളമശ്ശേരി: ഭക്ഷണ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട മോഡി സര്‍ക്കാര്‍ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും കന്നുകാലി കശാപ്പ് നിരോധിച്ചാല്‍ ഉണ്ടാകുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ എത്ര ഭീകരമാണെന്നും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി.
'ഫാസിസത്തിന് മാപ്പില്ല നീതി നിഷേധം നടപ്പില്ല' എന്ന സമരാഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ചിന്റെ മുന്നൊരുക്കമായി നടന്ന ജില്ലാ സമരസംഗമം കങ്ങരപ്പടി ഇസ്‌ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നിരോധനം പച്ചക്കറിയുടെ വില കുതിച്ചുയരാന്‍ കാരണമാകും. കാലികളെ വില്‍ക്കാനാവാതെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദളിത കര്‍ഷകര്‍ അമിതഭാരം അനുഭവിക്കേണ്ടിവരും.
രാജ്യത്തെ ചില കുത്തകകള്‍ക്കു ലാഭമുണ്ടാക്കാന്‍ വേണ്ടി ബീഫ് നിരോധനത്തിന്റെ മറപിടിച്ച് വര്‍ഗീയ കാര്‍ഡു പരിരക്ഷിക്കുകയാണ് സര്‍ക്കാരെന്നും രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ഭീകരതക്കെതിരേ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ ശക്തമാക്കണമെന്നും ഓണമ്പിള്ളി പറഞ്ഞു.
12ാം തീയതി നടക്കുന്ന എയര്‍പോര്‍ട്ട് മാര്‍ച്ച് വമ്പിച്ച വിജയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കളമശ്ശേരി അല്‍ഹിദായ ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി, സെക്രട്ടറി എം.ബി മുഹമ്മദ്, എം.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ സിയാദ് ചെമ്പറക്കി, കെ.കെ അബ്ദുള്ള ഇസ്‌ലാമി, യൂസുഫ് മാസ്റ്റര്‍, ജബ്ബാര്‍ ബാഖഫി, അബ്ദുള്‍ റഷീദ് ഫൈസി, അമീര്‍ ഫൈസി, സെയ്തു ഹാജി, ഉസ്മാന്‍ ഫൈസി, പി.എച്ച് അജാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി സിദ്ദീഖ് കുഴിവേലിപ്പടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."