കിന്‍കോയുടെ ചരക്ക് ബാര്‍ജ്ജ് നീറ്റിലിറക്കി ഓയില്‍ ബാര്‍ജ്ജിന്റെ കീലിടലും നടന്നു
മട്ടാഞ്ചേരി:സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളിലൂടെയുള്ള യാത്ര സൗകര്യവും ചരക്ക് ഗതാഗതവും വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കിന്‍കോയുടെ പുതിയ ചരക്ക് ബാര്‍ജ്ജായ ഓറിയോണ്‍ നീറ്റീലിറക്കി.
തോപ്പുംപടിയിലെ കിന്‍കോയുടെ യാര്‍ഡില്‍ പണി പൂര്‍ത്തീകരിച്ച ബാര്‍ജ്ജിന്റെ നീറ്റിലിറക്കല്‍ കര്‍മ്മം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോം ജോസിന്റെ ഭാര്യ സോജയാണ് നിര്‍വ്വഹിച്ചത്.49 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുള്ള ബാര്‍ജ്ജ് കേരള ഐ.വി.നിയമ പ്രകാരമാണ് നിര്‍മ്മിച്ചിട്ടുള്ളത്.ഇതില്‍ 500 ടണ്‍ ചരക്ക് കയറ്റാനാകും.പത്ത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബാര്‍ജ്ജ് 2010 ലെ ഉള്‍നാടന്‍ ജലയാന ചട്ടം നിലവില്‍ വന്നതിന് ശേഷം നിര്‍മ്മിച്ച ഏറ്റവും വലിയ ചരക്ക് വാഹനമാണ്.
ചവറ കെ.എം.എം.എല്ലില്ലേക്ക് ഫര്‍ണസ് ഓയില്‍,ആസിഡ് എന്നിവ ജലമാര്‍ഗം എത്തിക്കുന്നതിനായി നിര്‍മ്മിക്കുന്ന 300 ടണ്‍ സംഭരണ ശേഷിയുള്ള ഓയില്‍ ബാര്‍ജ്ജിന്റെ കീലിടല്‍ ടോം ജോസ് നിര്‍വ്വഹിച്ചു.37.90 മീറ്റര്‍ നീളവും 8.75 മീറ്റര്‍ വീതിയുമുള്ളതാണ് ബാര്‍ജ്ജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."