HOME
DETAILS

ഡി.ഡി.ഇക്കെതിരേ സ്‌കൂള്‍ മാനേജര്‍ പരാതി നല്‍കി

  
backup
August 02 2016 | 21:08 PM

%e0%b4%a1%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d



കൊണ്ടോട്ടി: പ്രധാനാധ്യാപകനേയും സ്‌കൂള്‍ മാനേജറേയും അറിയിക്കാതെ രാത്രിയില്‍ സ്‌കൂളില്‍ കടന്ന ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെ സ്‌കൂള്‍ മാനേജറുടെ പരാതി.
കിഴിശ്ശേരി ഗണപത് യു.പി സ്‌കൂള്‍ മാനേജര്‍ ഒ.പി ശാരദാമ്മയാണ് ഡി.ഡി.ഇ പി.സഫറുല്ലക്ക് എതിരെ കൊണ്ടോട്ടി പൊലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളി രാത്രി പത്തോടെ ഡി.ഡി.ഇ  പ്രധാനാധ്യാപകനേയും മാനേജറേയും അറിയിക്കാതെ സ്‌കൂളിലത്തെിയെന്നാണ് പരാതി.
സംഭവത്തില്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്. ഡി.ഡി.ഇ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനൊപ്പം ഓഫീസ് മുറി വരെ സന്ദര്‍ശിച്ച് തിരിച്ച് പോരുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് നല്‍കുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് എത്തിയതെന്ന് ഡി.ഡി.ഇ പറയുന്നു. തനിക്കൊപ്പം ഡി.ഡി.ഇ ഓഫീസിലെ രണ്ട് ജീവനക്കാരും തൊട്ട് മുന്‍പ് പരിശോധന നടത്തിയ ഒഴുകൂര്‍ സ്‌കൂളിലെ അധ്യാപകരും കൂടെയുണ്ടായിരുന്നു. ഓഫീസും പരിസരവും നിരീക്ഷിച്ച ശേഷം മടങ്ങിയതായി ഡി.ഡി.ഇ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago
No Image

15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധന പാടില്ല; സ്വകാര്യ സ്‌കൂളുകള്‍ക്ക് അഡെക്കിന്റെ നിര്‍ദേശം

uae
  •  a month ago