ചേക്കോട് ഗാന്ധി മേനോന്‍ മൈതാന സംരക്ഷണ സമര പോരാട്ടത്തിന് വിജയം
ആനക്കര: സ്വാതന്ത്ര സമരസേനാനിയും ഗാന്ധിയനുമായിരുന്ന ഗാന്ധി മേനോന്റ പേരിലുളള മൈതാനം സംരക്ഷിക്കാനുളള സമരപോരാട്ടത്തിന് വിജയം കണ്ടു. പതിറ്റാണ്ടുകളായി തുടരുന്ന സമരത്തിനാണ് ചര്‍ച്ചയിലൂടെ പരിഹാരമായത്. പറക്കുളം വ്യവസായ പാര്‍ക്കിന്റെ ഭാഗമായി വ്യവസായ വകുപ്പ് ഏറ്റെടുത്ത് സ്ഥലത്താണ് ഗാന്ധിമേനോന്‍ മൈതാനം സ്ഥിതിചെയ്യുന്നത്. നേരത്തെ ഇവിടെ വ്യവസ്യായ ആവശൃങ്ങള്‍ക്ക് പതിച്ചു നല്‍കിയിരുന്നത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് കുട്ടികള്‍ കളിക്കുന്ന ഈ സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയും സ്ഥലം വിട്ടുകിട്ടുന്നതിനായി ആക്ഷന്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ സമരം തുടരുകയുമായിരുന്നു.
ഇന്നലെ വി.ടി. ബല്‍റാം എം.എല്‍.എയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ കലക്ടറുടെ പ്രതിനിധി, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ബാലക്ൃഷ്ണന്‍, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ ഷറഫുദീന്‍, വാര്‍ഡ് മെമ്പര്‍ സ്മിത,ജില്ലാ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുളളവരുടെയും നേത്യത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സ്ഥലം വിട്ട് നല്‍കുന്നതിന് വ്യവസായ വകുപ്പ് അനുകൂലിച്ചത്.
കുട്ടികള്‍ക്ക് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി മേനോന്‍ മൈതാനത്ത് നല്ലൊരു സ്റ്റേഡിയം നിര്‍മിക്കണമെന്നും ബാക്കി വരുന്ന വരുന്ന സ്ഥലം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കതരത്തിലുളള വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി പതിച്ച് നല്‍കുമെന്നും ചര്‍ച്ചയില്‍ ബന്ധപ്പെട്ട വര്‍ മുന്നോട്ട് വച്ചത്. ഇതിനാണ് വ്യവസായ വകുപ്പ് അനുകൂല നിലപാട് കൈകൊണ്ടത്.
സ്വാതന്ത്രസമരപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുത്ത ഗാന്ധിമേനോന്‍ എന്ന ടി.എന്‍. രാവുണ്ണിമേനോന്റെ സ്മണാര്‍ത്ഥമുളള ഈ മൈതാനം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്വകാര്യവ്യക്തികള്‍ക്ക് വ്യവസായം ആരംഭിക്കുന്നതിന് പാട്ടത്തിന് കൊടുക്കാനുളള ശ്രമം ആരംഭിച്ചതോടെയാണ് ഇതിനെതിരേ സമരം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് പാട്ടത്തിന് നല്‍കുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നിന്നത്. പതിറ്റാണ്ടുകളായി ഈ മേഖലയിലുളള നൂറ് കണക്കിന് കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടാണിത്.
1942ല്‍ ക്വിറ്റ് ഇന്ത്യ സമരം നടക്കുന്ന സമയത്താണ് രാവുണ്ണി മേനോന്റെ നേത്യത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നത് ഈ ഗ്രൗണ്ടിലായിരുനെന്ന് പഴമക്കാര്‍ പറയുന്നു. ചര്‍ക്കാക്ലാസുകള്‍, രാഷ്ട്രീയ ക്ലാസുകള്‍ എന്നിവയെല്ലാം രാവുണ്ണി മേനോന്റെ നേത്യത്വത്തില്‍ നടന്നിരുന്നത് ഇവിടെ വച്ചായിരുന്നു. അന്ന് ഗാന്ധിജിയുടെ പ്രതിരൂപമായിട്ടാണ് നാട്ടുകാര്‍ രാവുണ്ണി മേനോനെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഓര്‍മക്കായാണ് ഈ സ്ഥലത്തിന് ഗാന്ധി മേനോന്‍ മൈതാനം മെന്ന് പേര്‍ നല്‍കിയത്.
നാലേക്കര്‍ വരുന്ന ഇവിടെ ഇദ്ദേഹത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമരസമിതിയുടെ നേത്യത്വത്തില്‍ നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. അന്ന് വ്യവസായ വകുപ്പ് സ്ഥലം കപ്പൂര്‍ പഞ്ചായത്തിന് വിട്ടു നല്‍കുന്ന പക്ഷം സ്റ്റേഡിയം നിര്‍മിക്കാന്‍ തയ്യാറാണന്ന് പഞ്ചായത്ത് അധിക്യതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെ തയ്യാറാകാതെ സ്ഥലം പാട്ടത്തിന് വിട്ടുനല്‍കുകയായിരുന്നെന്ന് സമര സമിതിപ്രവര്‍ത്തകര്‍ പറഞ്ഞു.
2011 കേരളപ്പിറവിയോടനുബന്ധിച്ചാണ്. ചേക്കോട് ഗാന്ധിമേനോന്‍ മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്. മൈതാനം ഉള്‍പ്പെടുന്ന അഞ്ചര ഏക്കര്‍ വരുന്ന സ്ഥലം വ്യവസായവകുപ്പിന്റെ കൈവശത്തിലാണ്. ഈ സ്ഥലം മുഴുവന്‍ വകുപ്പ് സ്വകാര്യ വ്യക്തികള്‍ക്കു പാട്ടത്തിനു നല്‍കുകയും ഭൂമി കിട്ടിയവര്‍ മൈതാനം അടക്കം നശിപ്പിക്കുവാനുളള ശ്രമം ആരംഭിക്കുകയും ചെയ്താപ്പോഴാണ് നാട്ടുകാര്‍ സമരം ആരംഭിക്കുന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗമായിരുന്ന എം.എം പരമേശ്വരനാണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. പിന്നീടുളള വര്‍ഷങ്ങളില്‍ സമാജ് വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്,പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകന്‍ അഭയം പി കൃഷ്ണന്‍,ആര്‍.എസ്.പി ഇടതുപക്ഷം സംസ്ഥാന സെക്രട്ടറി സി.പി. കാര്‍ത്തികേയന്‍, അഡ്വ. വി രാജേഷ് സമര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൈതാനത്തു സമരങ്ങളും വ്യത്യസ്ത പരിപാടികളും നടന്നിരുന്നു ഈ സമരങ്ങള്‍ക്കാണ് ഇപ്പോള്‍ വിജയം കണ്ടത്. ഇപ്പോള്‍ അഞ്ചര ഏക്കര്‍ വരുന്ന മൈതാനം പലരും കൈയ്യേറിയിട്ടുണ്ടെന്നും ഇത് തിരിച്ച് പിടിക്കാന്‍ അടുത്ത ദിവസം റവന്യു വകുപ്പ് സര്‍വ്വേ നടത്തുമെന്നും പറഞ്ഞു. നിലവിലുളള അഞ്ചര ഏക്കര്‍ സ്ഥലം 14 സ്വകാര്യ വവ്യക്തികള്‍ക്ക് വ്യവസായം നല്‍കുന്നതിനായി പതിച്ച് നല്‍കിയിട്ടുണ്ടെന്നും. ഇവര്‍ക്ക് പകരം സ്ഥലം നല്‍കണമെന്നും അല്ലാത്ത പക്ഷം ഇവര്‍ സ്ഥലത്തിനായി കെട്ടിവച്ച പണം തിരിച്ച് നല്‍കണമെന്നും വ്യവസായ വകുപ്പ് ചര്‍ച്ചയില്‍ മുന്നോട്ടും വെച്ചു. ഇപ്പോള്‍ പതിച്ച് നല്‍കിയ സ്ഥലം വിട്ട് കിട്ടാന്‍ വേണ്ടി കപ്പൂര്‍ പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമാവറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."