അനര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ക്കെതിരേ നടപടി
പട്ടാമ്പി: വല്ലപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫിസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും സംയുക്തമായി നടത്തിയ പരിശോധനയില്‍ മുന്‍ഗണനാ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട അനര്‍ഹരായ റേഷന്‍ കാര്‍ഡുടമകളെ കണ്ടത്തി. റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെക്കുന്നവര്‍ക്കെതിരേ നടപടി എടുക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. പരിശോധനയില്‍ കണ്ടത്തിയ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈ ഓഫിസര്‍ പറഞ്ഞു.
അതേസമയം ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീട്ടുടമസ്ഥര്‍, പ്രതിമാസ വരുമാനം 25,000 കൂടുതലുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാല് ചക്രവാഹനമുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍, സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍, സര്‍വിസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയ അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണനാ (പിങ്ക്), പൊതുവിഭാഗം സബ്‌സീഡി (നീല) റേഷന്‍കാര്‍ഡുകള്‍ ഉടന്‍ തന്നെ സപ്ലൈ ഓഫിസില്‍ സമര്‍പ്പിച്ച് സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാകുവാന്‍ ശ്രദ്ധിക്കേണ്ടതാണന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."