ഉപയോഗശൂന്യമായ ട്രാഫിക് കണ്‍ട്രോള്‍റൂമും ടോള്‍ബൂത്തും വാഹനയാത്രക്ക് തടസമാവുന്നു
പാലക്കാട്: സുല്‍ത്താന്‍പേട്ട ജംങ്ഷനിലെ പഴയ സിഗ്‌നല്‍ കണ്‍ട്രോള്‍റൂമും പറക്കുന്നത്തെ ടോള്‍ബൂത്തുമാണ് വാഹനയാത്രയ്ക്ക് വിലങ്ങുതടിയായി നിലകൊള്ളുന്നത്. സുല്‍ത്താന്‍പേട്ട ജംങ്ഷനില്‍ ഓട്ടോമാറ്റിക്ക് സിഗ്‌നല്‍ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പുള്ള പഴയ ട്രാഫിക് കണ്‍ട്രോള്‍റൂമാണ് ഇപ്പോള്‍ നോക്കുകുത്തിയാവുന്നത്.
രണ്ടുപതിറ്റാണ്ടുകള്‍ക്കു മുമ്പ് കവലയില്‍ മാന്യുല്‍ സിഗ്‌നല്‍ സംവിധാനമാണ് ഉണ്ടായിരുന്നത്. അന്ന് ഈ കണ്‍ട്രോള്‍ റൂമിലിരുന്നാണ് പൊലിസുകാര്‍ സിഗ്‌നല്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ കാലാന്തരങ്ങളില്‍ വന്നമാറ്റം സിഗ്‌നല്‍ സംവിധാനം ഓട്ടോമാറ്റിക് സംവിധാനത്തിലേക്കു മാറിയതോടെ പഴയ കണ്‍ട്രോള്‍റൂം ഉപയോഗശൂന്യമായി. എച്ച്.പി.ഒ റോഡില്‍ നിന്നും സ്റ്റേഡിയം റോഡിലേക്കു തിരിയുന്നിടത്താണ് ഈ പഴയ ട്രാഫിക് കണ്‍ട്രോള്‍റൂമും നിലകൊള്ളുന്നത്. ഇതിനുസമീപത്തെ ടെലിഫോണ്‍ ബോക്‌സും വാട്ടര്‍ഹൈഡ്രന്റും കാല്‍നടയാത്രക്കാര്‍ക്ക് തടസമാണ്. ഇവ രണ്ടും ഇവിടന്നു പൊളിച്ചുമാറ്റിയാല്‍ എച്ച്.പി.ഒ റോഡില്‍ നിന്നും വരുന്ന വലിയവാഹനങ്ങള്‍ക്ക് സുഗമമായി തിരിയാന്‍ കഴിയും. കാലങ്ങളായി അടഞ്ഞുകിടക്കുന്ന കണ്‍ട്രോള്‍റൂം ഇഴജന്തുക്കളുടെ താവളമാണ്.
ഇതുപോലെത്തന്നെ പറക്കുന്നത്തെ ടോള്‍ബൂത്തും വഴിമുടക്കിയാവുകയാണ്. പട്ടിക്കര മേല്‍പാലം വന്നതോടെ ഒരു കി.മീ ചുറ്റളവില്‍ രണ്ട് ടോള്‍ബൂത്ത് പാടില്ലെന്ന റെയില്‍വേ ഉത്തരവില്‍ അടച്ചുപൂട്ടിയ ടോള്‍ബൂത്ത് ഇനിയും പൊളിച്ചുമാറ്റിയിട്ടില്ല. വിക്‌ടോറിയ കോളജിനു സമീപം പറക്കുന്നം ചുണ്ണാമ്പുത്തറ റോഡില്‍ സ്ഥാപിച്ചിട്ടുള്ള ടോള്‍ബൂത്ത് പൊളിച്ചു മാറ്റാത്തത് ഇവിടം അപകടമേഖലയാക്കുകയാണ്. വീതി കുറഞ്ഞ റോഡില്‍ മാര്‍ഗതടസമായി നിക്കുന്ന ടോള്‍ബൂത്ത് പൊളിച്ചു മാറ്റിയാല്‍ വാഹനയാത്ര സുഗമമാവും. വാഹനയാത്രക്ക് തടസമായി നിലകൊള്ളുന്ന ഉപയോഗശൂന്യമായ പറക്കുന്നത്തെ ടോള്‍ബൂത്തും സുല്‍ത്താന്‍പേട്ടയിലെ പഴയ കണ്‍ട്രോള്‍റൂമും പൊളിച്ചുമാറ്റണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."