സ്കൂളിന് രണ്ട് ക്ലാസ് മുറികള്‍; നിവേദനവുമായി വിദ്യാര്‍ഥികള്‍
എടത്തനാട്ടുകര: എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്കൂളിന് രണ്ട് ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കണം എന്ന ആവശ്യവുമായി സ്കൂള്‍ മന്ത്രിസഭാംഗങ്ങള്‍ അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എയെ കാണാനെത്തി.
മൂച്ചിക്കല്‍ സ്കൂളിന് ഒരടി മണ്ണ് എന്റെ വക' സ്കൂള്‍ വികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സ്കൂളിനായി ജനകീയ കൂട്ടായ്മയില്‍ വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് അടുക്കള നിര്‍മിച്ചതിന്റെ ബാക്കി സ്ഥലത്ത് പ്രീ പ്രൈമറി ക്ലാസ് മുറി, ഡിജിറ്റല്‍ ക്ലാസ്സ് മുറി എന്നിവ നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിക്കണം എന്ന ആവശ്യവുമായാണ് വിദ്യാര്‍ഥികള്‍ എം. എല്‍. എ യെ കണ്ടത്.
സ്കൂളിലെ 264 വിദ്യാര്‍ഥികള്‍ക്കും വേണ്ടി തയ്യാറാക്കിയ നിവേദനം സ്കൂള്‍ ഉപ മുഖ്യമന്ത്രി പി. അമന് സലാം, സ്കൂള്‍ ലീഡര്‍ പി. ജൗഹര്‍, അഡ്വ. എന്‍. ഷംസുദ്ദീന് എം. എല്‍. എ ക്ക് കൈമാറി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് റഷീദ് ആലായന്‍, ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ഹംസപ്പ, എം. പി. എ ബക്കര്‍ മാസ്റ്റര്‍, എസ്. എം. സി ചെയര്മാന് പൂതാനി നസീര്‍ ബാബു, പ്രധാനാധ്യാപിക എ. സതീ ദേവി, എം. പി. ടി. എ വൈസ് പ്രസിഡന്റ് കെ. കെ. ഫസ്ബിയ, അധ്യാപകരായ പി. അബ്ദുസ്സലാം, എന്‍. അലി അക്ബര്‍, കെ. രമാ ദേവി, പി. ഷീബ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."