കൃഷി നടത്തുന്ന പാടശേഖരങ്ങളുകളുടെ വിസ്തീര്‍ണം 3 ലക്ഷം ഹെക്ടറാക്കി ഉയര്‍ത്തും: മന്ത്രി സുനില്‍കുമാര്‍
മാള: കേരളത്തിലെ തരിശ് കിടക്കുന്ന പാടശേഖരങ്ങളിലേക്ക് നെല്‍ കൃഷി വ്യാപിപ്പിച്ച് കൊണ്ട് കൃഷി നടത്തുന്ന പാടശേഖരങ്ങളുകളുടെ വിസ്തീര്‍ണം 192000 ഹെക്ടറില്‍ നിന്ന് 3 ലക്ഷം ഹെക്ടറാക്കി ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള കര്‍മ്മ പദ്ധതിയും ഹരിത കേരള മിഷനും കൈകോര്‍ക്കുന്ന തരിശ് രഹിത മണ്ഡലമെന്ന ലക്ഷ്യവുമായുള്ള സുജലം സുഫലം കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഘട്ടം ഘട്ടമായി നിയോജക മണ്ഡലത്തെ തരിശ് രഹിതമാക്കുകയെന്നത് പദ്ധതിയുടെ ലക്ഷ്യമാണ്.
ഇതിനായി ആദ്യ ഘട്ടത്തില്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് തലത്തിലും ജനപ്രതിനിധികള്‍, പാടശേഖര സമിതികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കുടുംബശ്രീ, പുരുഷഗണ ഭാരവാഹികള്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് പ്രാഥമിക ചര്‍ച്ച നടത്തി കഴിഞ്ഞു.
അടുത്ത ഘട്ടത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ വാര്‍ഡ് മെമ്പറെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിച്ച് തരിശ് നിര്‍ണയം നടത്തി കൃഷിയിറക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അഡ്വ. വി.ആര് സുനില്‍കുമാര്‍ എം എല്‍ എ അധ്യക്ഷനായി .ജില്ലാ കൃഷി ഓഫീസര്‍ പി അബ്ദുള്‍ മജീദ് പദ്ധതി വിശദീകരണം നടത്തി. സിസി വിപിന്‍ ചന്ദ്രന്, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ഷാജി നക്കര, അജീഷ്.കെ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ടെസ്സി ടൈറ്റസ്, പി.ശാന്താകുമാരി, പി.എം രാധാകൃഷ്ണന്, കെ.വി സുജിത് ലാല്‍, പ്രസന്ന അനില്‍കുമാര്‍, അഡ്വ. നിര്‍മ്മല്‍.സി.പാത്താടന്‍, കാതറിന് പോള്‍, ഉദയ പ്രകാശ്, ഷീല രാജ്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ സ്വാഗതവും മാള കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഐ മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."