മിച്ചഭൂമി കൈയേറിയത് റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ; വ്യാജ സര്‍വേ നമ്പര്‍ ഉണ്ടാക്കിയതായി വിവരാവകാശ രേഖ
പാലക്കാട്: നെന്മാറ വല്ലങ്ങി വില്ലേജിലെ വിവാദ ക്രഷര്‍ ഉടമക്ക് 82 സെന്റ് മിച്ചഭൂമി കൈയേറി കൈവശം വെക്കാന്‍ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വ്യാജ സര്‍വേ നമ്പര്‍ ഉണ്ടാക്കിയതായി വിവരാവകാശ രേഖ. നെന്മാറയിലെ പൊതുപ്രവര്‍ത്തകനായ കെ ബാലചന്ദ്രന് കലക്ടറേറ്റിലെ എല്‍ ആര്‍ എ സെക്ഷനില്‍ നിന്നും നല്‍കിയ വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് മിച്ചഭൂമി കൈയേറിയ സ്വകാര്യ വ്യക്തിക്ക് വ്യാജ സര്‍വേ നമ്പര്‍ നല്‍കി പതിച്ചു കൊടുത്തതെന്നവിവരമുളളത്.
ചിറ്റൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്റെ ഉത്തരവ് പ്രകാരം വല്ലങ്ങി നെടുങ്ങോട് കേശവപ്പണിക്കാരുടെ പക്കല്‍ നിന്നും ഏറ്റെടുത്ത പഴയ സര്‍വേ നമ്പര്‍ 744 4 ല്‍ പെട്ട 82 സെന്റ് സ്ഥലം എല്‍.ബി.ഇ 5- 9071 2003പ്രകാരം പൊതു ആവശ്യത്തിനായി നീക്കിവെച്ച് ഉത്തരവിട്ടിട്ടുണ്ട്. ഈ സ്ഥലമാണ് ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തോട് കൂട്ടിച്ചേര്‍ത്തു കോടികള്‍ വിലയുള്ള പാറ പൊട്ടിച്ച് പാറപൊടിയാക്കി വിറ്റ് സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കിയത്
റിസേര്‍വേയില്‍ 563 1 ല്‍ പെടുന്ന മിച്ചഭൂമി സ്ഥലത്തിന് വില്ലേജ് ഉദ്യോഗസ്ഥര്‍ 563 6 എന്ന സര്‍വ്വേ നമ്പറിലാക്കി സ്വകാര്യ വ്യക്തിക്ക് വളച്ചു കെട്ടി പാറപൊട്ടിക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നുവെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്.
ഒരു വര്‍ഷം മുന്‍പ് , മിച്ചഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി പാറ പൊട്ടിച്ചെടുത്തതായി കാണിച്ചു്്് ബാലചന്ദ്രന്‍ റവന്യൂ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നുവെങ്കിലും, ഇതുവരെയും ഇതിനെക്കുറിച്ചു് അന്വേഷിച്ചു നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.ഇപ്പോഴും അന്വേഷണം നടക്കുന്നുവെന്ന് പറയുന്നതല്ലാതെ നടപടിയൊന്നുമുണ്ടായിട്ടില്ല.
ഇതിനിടയില്‍ ചിറ്റൂര്‍ താലൂക്ക് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ കൈയേറിയത് ഒരു സ്ത്രീ ആയതിനാല്‍ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് ഇപ്പോള്‍. എന്നാല്‍ ഇതേ വില്ലേജിലെ ഒരു വനിത വീട് വെക്കാന്‍ വാങ്ങിച്ചഅഞ്ച്് സെന്റ് സ്ഥലത്തിന് കെ എല്‍ യു എടുത്തില്ലെന്ന കാരണത്താല്‍ വില്ലേജ് ഓഫീസര്‍ ഇവരെ കേസില്‍ കുടിക്കുകയും, നികത്തിയ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടു്് ആര്‍. ഡി. ഓ നോട്ടീസ് നല്‍കിയതയാണറിവ് .
എന്നാല്‍ ഇവര്‍ മണ്ണിട്ട നിലയിലുള്ള സ്ഥലം മറ്റൊരു കര്‍ഷകനില്‍ നിന്നും വിലക്ക് വാങ്ങിയതാണ്.എന്നിട്ടും അവര്‍ കൃഷി ഭൂമി മണ്ണിട്ട് നികത്തിയെന്നു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തത് .ഇവരുടെ സ്ഥലത്തിന് ചുറ്റുമായി പത്തോളം സ്ഥാപനങ്ങള്‍ കെ എല്‍ യു എടുക്കാതെ സ്ഥലം നികത്തി സ്ഥാപനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നുമുണ്ട്. ആലത്തൂര്‍ മുന്‍സിഫ് കോടതി വിധി പ്രകാരം നികത്തിയ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് .എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വീടിന് വേണ്ടി അഞ്ചു് സെന്റ് നികത്തിയിട്ടുണ്ടെങ്കില്‍ അനുവദിക്കാവുന്നതാണെന്ന് അറിയിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."