HOME
DETAILS
MAL
അതിക്രമിച്ച് കയറി പള്ളിക്കകത്ത് ജയ്ശ്രീറാം എന്ന് എഴുതി
backup
June 10 2017 | 00:06 AM
കൊടുങ്ങല്ലൂര്‍: നമസ്‌കാര പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറി പള്ളിക്കകത്ത് ജയ്ശ്രീറാം എന്ന് എഴുതി. കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ കൊടുങ്ങല്ലൂര്‍ യൂണിറ്റിന്റെ കിഴക്കേനടയിലെ സലഫി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നമസ്‌കാര പള്ളിക്കകത്താണ് മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള ചുമരെഴുത്ത് കണ്ടെത്തിയത്. നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാം നില്‍ക്കുന്ന മിഹറാബിന്റെ ചുമരില്‍ പച്ച നിറത്തിലാണ് എഴുത്ത് കാണപ്പെട്ടത്.
ഉച്ചതിരിഞ്ഞ് പള്ളിയിലെത്തിയ കാവില്‍ക്കടവ് സ്വദേശി ഉമ്മറാണ് ചുമരെഴുത്ത് കണ്ടത്. തുടര്‍ന്ന് കെ.എന്‍.എം ഭാരവാഹികള്‍ പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് സംഘം തെളിവെടുത്ത ശേഷം ചുമരെഴുത്ത് മായ്ച്ച് കളയുകയായിരുന്നു. വെള്ളിയാഴ്ച ഒരു മണിക്കും രണ്ടിനും ഇടയിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."