അസ്താനക്കായി പതിനെട്ടടവും പയറ്റി കേന്ദ്രം; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലം മാറ്റം
ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ പ്രതിയായ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ രക്ഷിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ ്‌കേന്ദ്രം. അലോക് വര്‍മയെ സ്ഥാനത്തു നിന്ന് നീക്കിയ പാതിരാ നാടകത്തിനു ശേഷം കേസന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതോടെ അന്വേഷണ സംഘം തന്നെ ഇല്ലാതായി. മോദിയുടെ വലംകയ്യാണ് അസ്താന.
അസ്താനക്കെതിരായ അന്വേഷണ സംഘത്തിന്റെ തലവന്‍ എ.കെ ഭാസിയെ അന്തമാനിലേക്കാണ് സ്ഥലം മാറ്റിയത്.
മുഈന്‍ ഖുറൈഷി കള്ളപ്പണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉയര്‍ന്ന സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ഇന്നലെ വൈകീട്ടോടെയാണ് ചുമതലകളില്‍ നിന്ന് മാറ്റിയത്. ഇതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര നിയമന കമ്മിറ്റിയുടെ അടിയന്തിര യോഗം വിളിച്ചു. പുലര്‍ച്ചെ 2 മണിക്ക് സി.ബി.ഐ തലവന്‍ അലോക് വര്‍മ്മയെ മാറ്റി ഉത്തരവിറക്കി. തൊട്ട് പിന്നാലെ അസ്താനക്കെതിരായ കൈക്കൂലിക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ 11 പേരെയും സ്ഥലം മാറ്റി.
കേന്ദ്ര നടപടിക്കെതിരെ അലോക് വര്‍മ്മയും പ്രശാന്ത് ഭൂഷണും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."