HOME
DETAILS
MAL
ആശുപത്രി ഉടമ വീട്ടില്‍ മരിച്ച നിലയില്‍
backup
October 24 2018 | 09:10 AM
കണ്ണൂര്‍: കൊയിലി ആശുപത്രി ഡയറക്ടറും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ. പ്രമോദ് കുമാറിനെ (54) തറവാട്ടുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുളത്തെ വീട്ടിലാണ് ഇന്ന് രാവിലെ 11.30ഓടെ മൃതദേഹം കാണപ്പെട്ടത്.
രാത്രിയില്‍ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുടുംബം പള്ളിക്കുന്നിലെ ഫ്ളാറ്റിലാണ് ഉണ്ടായിരുന്നത്. കൊയിലി ആശുപത്രി സ്ഥാപകന്‍ കൊയിലി ഭാസ്കരന്റെയും ശാന്തയുടെയും മകനാണ്.
ഭാര്യ: സുലോചന. മക്കള്‍: അക്ഷയ്, അദ്വൈത് (ഇരുവരും ചിന്മയ സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: പ്രീത, പ്രദീപ് (പ്ലാന്റര്‍, വീരാജ്പേട്ട). ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കാരം നാളെ ഉച്ചയ്ക്കു 12ന് പയ്യാമ്പലത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."