സച്ചിനെയും കടത്തിവെട്ടി കോഹ്‌ലി; ഏകദിനത്തില്‍ അതിവേഗ 10,000 കടന്നു
ഏകദിനത്തില്‍ അതിവേഗ 10,000 റണ്‍സ് നേട്ടവുമായി വിരാട് കോഹ്‌ലി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് കോഹ്‌ലിയുടെ നേട്ടം. 205 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഈ നേട്ടം കൊയ്തത്.
ഏകദിനത്തില്‍ 10,000 റണ്‍സ്
|
വിന്‍ഡീസിനെതിരെയുള്ള വിശാഖപട്ടണത്തു നടന്ന ഇന്നിങ്‌സില്‍ 81 റണ്‍സ് നേടിയതോടെയാണ് വിരാടിന്റെ ചരിത്ര മുഹൂര്‍ത്തം പിറന്നത്. ആഷ്‌ലി നഴ്‌സിന്റെ ഓവറില്‍ മൂന്നാമത്തെ പന്ത് സിംഗിള്‍ നേടിയാണ് കോഹ്‌ലി ഈ നേട്ടം കൊയ്തത്.
10,813 പന്തുകളില്‍ നിന്ന് ഈ നേട്ടം കുറിച്ചത് വഴി കോഹ്‌ലി സനത് ജയസൂര്യയുടെ റെക്കോര്‍ഡും തകര്‍ത്തിരുന്നു. 11,296 പന്തുകളില്‍ നിന്നാണ് ജയസൂര്യ ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."