സെയില്സ്മാന്മാരുടെ ജോലിസ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്
എരുമേലി; റേഷന്‍ ഹോള്‍സെയില്‍, റീട്ടെയില്കടകളില് ജോലിചെയ്യുന്ന സെയില്സ്മാന്മാരുടെ ജോലിസ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആള് കേരള റേഷന്‍ സെയില്സ്മാന് യൂനിയന്‍ കാഞ്ഞിരപ്പളളി താലൂക്ക് കണ്വന്ഷന് ആവശ്യപ്പെട്ടു.
സെയില്സ്മാന്മാര്ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും യോഗംആവശ്യമുന്നയിച്ചു. യൂനിയന്‍ സംസ്ഥാന സെക്രട്ടറികെ.പി സുധീരന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
എസ് ഷിജുകുമാര്‍, സാബു ബി. നായര്‍, കെ.എസ് സന്തോഷ്കുമാര്‍, ടി.വി സുനില്‍, പി.എസ് സിനീഷ്, കെ.ആര് അച്ച്യുതന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
കണ്‍വന്‍ഷനില്‍ എസ് ഷിജുകുമാര്‍ (പ്രസിഡന്റ്), ടി.വി സുനില്‍ (വൈസ് പ്രസിഡന്റ്), അബ്ദുല്ലത്തീഫ് (സെക്രട്ടറി), പി.എസ് സിനീഷ്, ബിനു (ജോ:സെക്രട്ടറി), സജി ചെറിയാന് (ട്രഷറര്‍) എന്നിവരടങ്ങുന്ന 17 അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."