വ്യക്തത ആവശ്യപ്പെട്ട് ദ്രാവിഡ്
മുംബൈ: ഭിന്ന താത്പര്യ വിഷയത്തില്‍ വ്യക്തത ആവശ്യപ്പെട്ട് രാഹുല്‍ ദ്രാവിഡ് ബി.സി.സി.ഐക്ക് കത്തയച്ചു. ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റേയും ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റേയും പരിശീലകനായ ദ്രാവിഡ് ഐ.പി.എല്‍ ടീമായ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിരുന്നു. ഇതിനെതിരേ ചരിത്രകാരനും ബി.സി.സി.ഐ താത്കാലിക ഭരണ സമിതി അംഗവുമായിരുന്ന രാമചന്ദ്ര ഗുഹ വിമര്‍ശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദ്രാവിഡിന്റെ നീക്കം. ഇന്ത്യന്‍ പരിശീലകനായിരിക്കേ ദ്രാവിഡ് ഐ.പി.എല്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഭിന്ന താത്പര്യമാണെന്നും ടീമില്‍ നിലനില്‍ക്കുന്ന സൂപ്പര്‍ താര സിന്‍ഡ്രോമിന്റെ ഭാഗമാണെന്നും തരത്തിലാണ് ഗുഹ പ്രതികരിച്ചത്. സമിതിയില്‍ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച അയച്ച കത്തിലാണ് രാമചന്ദ്ര ഗുഹ വിമര്‍ശനമുന്നയിച്ചത്.
അതേസമയം ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ദേശീയ ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹര്‍ട് എന്നിവര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പവും ദേശീയ ക്രിക്കറ്റ് അക്കാദമി ചീഫ് ഫിസിയോ ആന്‍ഡ്രു ലീപസ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പവും പ്രവര്‍ത്തിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ദ്രാവിഡ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തനിക്ക് ഭിന്ന താത്പര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം വിവാദമായതിനാലാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."