HOME
DETAILS
MAL
കശ്മിരിലെ അവസ്ഥ ഉല്കണ്ഠയുണ്ടാക്കുന്നതായി യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
backup
September 01 2019 | 18:09 PM
വാഷിങ്ടണ്‍: ജമ്മുകശ്മിരിലെ നിലവിലെ അവസ്ഥ ഏറെ ഉല്കണ്ഠയുണ്ടാക്കുന്നതായും യു.എന്‍ പ്രമേയം നടപ്പാക്കി കശ്മിര് പ്രശ്നം പരിഹരിക്കാന്‍ യു.എസ് ഭരണകൂടം സമ്മര്‍ദം ചെലുത്തണമെന്നും ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്ററും യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ബേര്നി സാന്‍ഡേഴ്സ്. ഹൂസ്റ്റണിലെ നോര്‍ത്ത് അമേരിക്കന്‍ ഇസ്ലാമിക് സൊസൈറ്റി വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ഭരണഘടനയിലെ 370ാം ആര്‍ട്ടിക്കിള്‍ ഒഴിവാക്കിയത് ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യ പറയുന്നത്. മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."