HOME
DETAILS

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കമാവും

  
backup
October 24 2018 | 18:10 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1-3


തിരുവനന്തപുരം: ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലെന്ന് പ്രഖ്യാപിച്ചു മൂന്നു ദിവസമായി വെട്ടിച്ചുരുക്കിയ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നാളെ തുടക്കമാവും.
കായിക കരുത്ത് മാറ്റുരയ്ക്കാന്‍ എത്തുന്ന കൗമാരങ്ങള്‍ക്ക് ഇത്തവണ മെഡല്‍ മാത്രമല്ല, ചാംപ്യന്‍ ജില്ലയ്ക്കും ചാംപ്യന്‍ സ്‌കൂളിനും ഏവര്‍റോളിങ് ട്രോഫിയും സമ്മാനിക്കില്ല. പ്രളയം കേരളത്തിന് സമ്മാനിച്ച ദുരന്ത പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നതിന്റെ പേരിലാണ് ചാംപ്യന്‍ഷിപ്പിന്റെ ആവേശമായ ചാംപ്യന്‍ ജില്ലയ്ക്കും ചാംപ്യന്‍ സ്‌കൂളിനും ഏവര്‍റോളിങ് ട്രോഫി സമ്മാനിക്കേണ്ടെന്ന തീരുമാനം അധികൃതര്‍ എടുത്തത്. ഈ തീരുമാനത്തിനെതിരേ കായിക മേഖലയില്‍നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ ചാംപ്യന്മാരുടെ കൈവശമുള്ള ട്രോഫികള്‍ കൈമാറേണ്ടത് മാത്രമേയുള്ള.
ഒരു തരത്തിലും സാമ്പത്തിക ബാധ്യതയില്ലാത്ത എവര്‍റോളിങ് ട്രോഫി കൈമാറ്റത്തിന് വിദ്യാഭ്യാസ വകുപ്പ് തടസം നില്‍ക്കുകയാണ്. ആറു ലക്ഷം രൂപ ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് വ്യക്തിഗത മെഡലുകള്‍ നല്‍കേണ്ടെന്ന തീരുമാനം എടുത്തത്. പ്രളയത്തെ അതിജീവിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പരമാവധി പ്രോത്സാഹനമാണ് സാധാരണ നല്‍കേണ്ടത്. എന്നാല്‍, തലതിരിഞ്ഞ നിലപാടാണ് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സംഘാടകര്‍ സ്വീകരിച്ചത്.
പോരാട്ടത്തിന് 1821 താരങ്ങള്‍
പുതിയ വേഗവും ദൂരവും ഉയരവും തേടി രാജ്യത്തിന്റെ ഭാവി ഒളിംപ്യന്മാര്‍ നാളെ പോരാട്ടത്തിന്റെ ട്രാക്കിലേക്ക്. മൂന്നു ദിവസം നീളുന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. സമീപകാല ചരിത്രത്തിലെ ഏറ്റവും കുറച്ച് താരങ്ങള്‍ക്കാണ് ഇത്തവണ മത്സരിക്കാന്‍ യോഗ്യത നല്‍കിയത്. 1821 താരങ്ങളാണ് മത്സരിക്കാന്‍ എത്തുന്നത്. 950 ആണ്‍കുട്ടികളും 871 പെണ്‍കുട്ടികളും. 2017 ലെ പാലാ ചാംപ്യന്‍ഷിപ്പില്‍ 2558 താരങ്ങളാണ് മത്സരത്തിനിറങ്ങിയത്. 1314 പേര്‍ ആണ്‍കുട്ടികളും 1244 പെണ്‍കുട്ടികളുമായിരുന്നു. പ്രളയത്തിന്റെ പേരില്‍ റവന്യു ജില്ലാ തലത്തിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പ്രവേശനം നിഷേധിച്ചതോടെ 700 ലേറെ താരങ്ങക്കാണ് അവസരം നഷ്ടമായത്. ഈ തീരുമാനം സര്‍ക്കാരിന് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല കായികതാരങ്ങളില്‍ പലര്‍ക്കും ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കഴിവു തെളിയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്. ചാംപ്യന്‍ഷിപ്പിന് വരുന്ന താരങ്ങള്‍ക്ക് ആകെ നല്‍കുന്നത് ഭക്ഷണം മാത്രമാണ്. താരങ്ങളിലേറെയും സ്വന്തം കൈയില്‍നിന്ന് പണമെടുത്താണ് സാധാരണ ഭക്ഷണം കഴിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  28 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago