HOME
DETAILS

അക്ഷര നഗരിയെ മാലിന്യ നഗരിയാക്കി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്

  
backup
August 02 2016 | 21:08 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%97%e0%b4%b0


കോട്ടയം: അക്ഷര നഗരിയെ മാലിന്യ നഗരിയാക്കി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് കംഫര്‍ട് സ്റ്റേഷനിലെ മനുഷ്യ വിസര്‍ജ്ജ്യം തള്ളുന്നത് യാത്രക്കാര്‍ നടക്കുന്ന വഴിയിലേക്ക്.  മനുഷ്യ വിസര്‍ജ്ജ്യം തള്ളുന്നതു മൂലം വൃത്തിയില്ലാതെ മാറുകയാണ് കെ.എസ്.ആര്‍.ടി.സി പരിസര പ്രദേശം. പകല്‍ സമയങ്ങളില്‍ പോലും വിസര്‍ജ്ജ്യം പുറത്തേക്ക് ഒഴുകുന്ന കാഴ്ച്ചയ്ക്ക് അക്ഷരനഗരി സാക്ഷ്യം വഹിക്കുന്നു.
ജില്ലയില്‍ പകര്‍ച്ചപ്പനിയടക്കം നിരവധി രോഗങ്ങള്‍ പെരുകുന്നതിനിടക്കാണു കെ.എസ്.ആര്‍.ടിസിയുടെ കംഫര്‍ട്‌സ്റ്റേഷനില്‍ നിന്നു മനുഷ്യ വിസര്‍ജ്ജ്യം പുറത്തേക്കു തള്ളുന്നത്.രണ്ടു ദിവസമായി  പരിസര പ്രദേശത്ത് വിസര്‍ജ്ജ്യം കെട്ടിക്കിടക്കുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തി ലക്ഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍  കെ.എസ്.ആര്‍.ടി.സി അധികൃതര്‍  മാലിന്യ നഗരിയാക്കി അക്ഷര നഗരിയെ മാറ്റുകയാണെന്നു പറയാതെ വയ്യ.
നേരത്തേ മലിനജലം പൊതുവഴിയിലേക്ക് ഒഴുക്കിയിരുന്നു. ഇതിനു പിന്നാലെയാണു മനുഷ്യ വിസര്‍ജ്ജ്യവും പുറത്തേക്ക് ഒഴുക്കുന്നത്.ടാങ്ക് നിറഞ്ഞതോടെ വിസര്‍ജ്ജ്യങ്ങള്‍ പുറത്തേക്ക് ഒഴുകുമ്പോഴും വേണ്ട നടപടി സ്വീകരിക്കാതെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. മഴക്കാലത്ത് ഇത്തരത്തിലുള്ള പരിസര മലിനീകരണം പകര്‍ച്ച വ്യാധിക്കു വഴിയൊരുക്കുമെന്നിരിക്കെയാണു മാലിന്യം പരിസരത്തേക്കു തള്ളിവിടുന്നത് . എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പും തയാറാകുന്നില്ല. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍  കെ.എസ്.ആര്‍.ടി.സി പരിസരം വൃത്തിയാക്കാന്‍ യാതൊരു പദ്ധതിയും ആവിഷ്‌കരിക്കുന്നില്ല.
കോട്ടയം- കുമളി ബസ് പാര്‍ക്ക് ചെയ്യുന്നതിനു സമീപമാണ് ഇത്തരത്തില്‍ മനുഷ്യ വിസര്‍ജ്ജ്യം തള്ളുന്നതെന്നിരിക്കെ രോഗം പിടിപെടാനുള്ള സാധ്യതയും ഏറെ. ദിവസവും നൂറുകണക്കിനു യാത്രക്കാരാണു കെ.എസ്.ആര്‍.ടി.സിയിലെ കംഫര്‍ട്ടേഷനില്‍ കയറുന്നത്. മാത്രമല്ല, ഇതിനു സമീപം റോഡ് സൈഡില്‍ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തന്നെ മുന്‍കൈ എടുക്കുന്ന രീതിയാണ് ഇവിടെ. കംഫര്‍ട്ട്‌സ്റ്റേഷന്‍ വഴി കെ.എസ്.ആര്‍.ടി.സി ലാഭം കൊയ്യുമ്പോളും പൊതുജനത്തെ ദുരിതത്തിലാക്കുന്ന രീതിയാണു കോട്ടയത്തു കാണാന്‍ കഴിയുന്നത്.
പൊതുജനത്തില്‍ നിന്നു പണം പിരിക്കുമ്പോള്‍ അവര്‍ക്കു വേണ്ട യാതൊരു സൗകര്യം ഒരുക്കുന്നില്ല.മാത്രമല്ല പരിസര ശുചീകരണത്തിനൊ മൂത്രപ്പുര വൃത്തിയാക്കുന്നതിനോ അവര്‍ തയാറായിട്ടില്ല. ഇവിടെ ഒന്നിലധികം കക്കൂസുകള്‍ അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്. പലതിന്റെയും ക്ലോസറ്റുകള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലി തകര്‍ത്ത അവസ്ഥയിലും. ശേഷിക്കുന്ന കക്കൂസുകള്‍ ഉപയോഗിക്കാന്‍  അറപ്പാണെന്ന് യാത്രക്കാര്‍ പറയുന്നു.
കംഫര്‍ട്ട് സ്റ്റേഷനു സമീപമുള്ള തീയറ്റര്‍ റോഡിലൂടെ നടന്നാല്‍  രോഗം പിടിപെടുമെന്നും ഉറപ്പ്. നിലവില്‍ കരാറുകാരനില്ലാതെയാണ്  കംഫര്‍ട്‌സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ടെന്‍ഡര്‍ വിളിച്ച വ്യക്തി എത്താന്‍ വൈകിയപ്പോള്‍ റീ- ടെന്‍ഡറിനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒന്നരലക്ഷം രൂപയ്ക്കു കരാര്‍ ഏറ്റെടുത്തയാള്‍ക്ക് ഇത് കൈമാറുകയെന്ന നിലപാടില്‍ ഉറച്ചു നിന്നതാണ് മാലിന്യം നീക്കം ചെയ്യുന്നതില്‍ വീഴ്ച്ച വന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ടെന്‍ഡര്‍ വിളിച്ചയാള്‍ വന്നില്ലെങ്കില്‍ കരാര്‍ റദ്ദു ചെയ്യേണ്ടതാണ്. പക്ഷേ, അതിനും നാളിതുവരെ അധികൃതര്‍ തയാറായില്ല. പകരം  താത്കാലിക ജീവനക്കാരനെ വെച്ച് കെ.എസ്.ആര്‍.ടി.സി വരുമാറ്റം ഉയര്‍ത്താനായിരുന്നുശ്രമം. ഇപ്പോള്‍ മാലിന്യം തടയാനാകുന്നില്ലെന്നായപ്പോഴാണ് അധികൃതര്‍ റീ-ടെന്‍ഡറിന് തീരുമാനിച്ചത്.എന്നാല്‍ നാളിതുവരെ കരാറുകാരന്‍ എത്തിയില്ലെന്നതാണ് വസ്തുത.
 കംഫര്‍ട്‌സ്റ്റേഷന്‍  ഒരു വര്‍ഷത്തേക്ക് ഒന്നരലക്ഷം രൂപ നിരക്കില്‍    വി.സി ചാണ്ടിയെന്ന വ്യക്തി കരാര്‍ വ്യവസ്ഥയില്‍ നല്‍കിയിരുന്നു. 25000 രൂപ ഇയാളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി മുന്‍കൂറായി വാങ്ങുകയും ചെയ്തു. പക്ഷേ, കരാറുകാരനെ പിന്നീട്  എത്താത്തതിനെ തുടര്‍ന്ന് നിരവധി തവണ ഇയാള്‍ക്ക് കത്ത് അയച്ചെങ്കിലും കത്ത് കൈപ്പറ്റാതെ തിരികെ വരുകയായിരുന്നുവെന്നാണ്  അധികൃതരുടെ ഭാഷ്യം.
പിന്നീട് കരാറുകാരനെ നേരില്‍ കണ്ട് ടെന്‍ഡര്‍ റദ്ദു ചെയ്യുന്നതായും ഇയാള്‍ നല്‍കിയ 25000 രൂപ കെ.എസ്.ആര്‍.ടി.സിയിലേക്ക് കണ്ടു കെട്ടുന്നതായും ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. മാത്രമല്ല, വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു.പുതിയ കരാറുകാരന്‍ വന്നാലുടന്‍ നിലവിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നായിരുന്നു ഇതുവരെ ഉദ്യാഗസ്ഥരുടെ വാദം. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ എല്ലാവരും മൗനം പാലിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  9 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  10 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  14 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago