ബാങ്ക് ലയനം: ആരുടെയും ജോലി നഷ്ടമാവില്ലെന്ന് നിര്‍മല
ന്യൂഡല്‍ഹി: ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന പ്രത്യക്ഷസമരം ആരംഭിച്ചിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്ക് ലയനത്തിലൂടെ ജോലി നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നു നിര്‍മല പറഞ്ഞു. ലയനത്തിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള 'പിങ്ക് സ്ലിപ്പ് നല്‍കുമെന്ന പ്രചരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് രാജ്യത്തെ പത്ത് ബാങ്കുകളെ ലയിപ്പിച്ച് നാലുബാങ്കുകളാക്കി മാറ്റുമെന്ന് നിര്‍മല പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാരും തൊഴിലാളി സംഘടനകളും വ്യാപകമായി പ്രതിഷേധിച്ചിരുന്നു. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തോടെ നിരവധി ശാഖകള്‍ അടച്ചുപൂട്ടേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ലയനവും ബാങ്കുകളുടെ നിരവധി ശാഖകള്‍ പൂട്ടിപ്പോവാന്‍ കാരണമാവുമെന്നും തൊഴില്‍ നഷ്ടമാകുമെന്നുമാണ് ജീവനക്കാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."