നിയമം തയാര്‍; ജപ്പാന്‍ ചക്രവര്‍ത്തിക്ക് ഇനി പടിയിറങ്ങാം
ടോക്കിയോ: ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയ്ക്ക് വിരമിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. 200 വര്‍ഷത്തിനു ശേഷം വിരമിക്കാന്‍ അനുമതി നേടുന്ന ആദ്യത്തെ ചക്രവര്‍ത്തിയാണ് അകിഹിതോ. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഔദ്യോഗിക പദവികള്‍ തുടരാനാകില്ലെന്ന് കഴിഞ്ഞ വര്‍ഷം 83 കാരനായ ചക്രവര്‍ത്തി വ്യക്തമാക്കിയിരുന്നു. ഈയിടെ അകിഹിതോക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഇതോടൊപ്പം അര്‍ബുദത്തിനെതിരേയും ചികിത്സ നടത്തുന്നുണ്ട്.
എന്നാല്‍ രാജാവ് വിരമിക്കുന്ന രീതി ജപ്പാനിലുണ്ടായിരുന്നില്ല. അതിനാല്‍ ഇതിനുള്ള നിയമനടപടികളുമില്ല. ചക്രവര്‍ത്തിക്ക് വിരമിക്കണമെങ്കില്‍ പ്രത്യേക നിയമ നിര്‍മാണത്തിന്റെ ആവശ്യമുണ്ടായിരുന്നു. ഇതിനുള്ള നടപടിക്രമണങ്ങളാണ് പൂര്‍ത്തിയായത്. ജപ്പാന്‍ ചക്രവര്‍ത്തിമാര്‍ മരണം വരെ ആ പദവി തുടരുകയാണ് കഴിഞ്ഞ 200 വര്‍ഷമായുള്ള രീതി.
നിയമം പാസായതോടെ ഇനി ചക്രവര്‍ത്തിയുടെ പദവി ഇറക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. 2018 ല്‍ അകിഹിതോ പദവി ഒഴിയും. കിരീടാവകാശിയും 57 കാരനുമായ നരുഹിതോക്കാണ് പദവി കൈമാറുക. അകിഹിതോയുടെ മകനാണ് നരുഹിതോ. 1989 ല്‍ പിതാവ് ഹിരോഹിതോയുടെ മരണത്തെ തുടര്‍ന്നാണ് അകിഹിതോ രാജാവായി ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം അസാധാരണമായി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ചുമതലയൊഴിയുന്നതായി പ്രഖ്യാപിച്ചത്. ജപ്പാനില്‍ ചക്രവര്‍ത്തിമാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിനെ ഭരണഘടന വിലക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."