ഉന്നാവോ പെണ്‍കുട്ടി അപകടനില തരണംചെയ്തു
ജൂലൈ 28ന് ബന്ധുക്കള്‍ക്കും അഭിഭാഷകനുമൊപ്പം അമ്മാവനെ കാണാന്‍ പോവുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് ബലാല്‍സംഗംചെയ്ത കേസിലെ ഇരയായ പെണ്‍കുട്ടി അപകടനില തരണംചെയ്തു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) തീവ്ര പരിചരണവിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റി.
ജൂലൈ 28ന് ബന്ധുക്കള്‍ക്കും അഭിഭാഷകനുമൊപ്പം പെണ്‍കുട്ടി അമ്മാവനെ കാണാന്‍ പോവുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്.
സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ അപകടകേസുമായി ബന്ധപ്പെട്ട് ഇതുവരെ അവരില്‍ നിന്ന് മൊഴിയെടുത്തിട്ടില്ല. ലഖ്‌നൗ ആശുപത്രിയിലായിരുന്ന പെണ്‍കുട്ടിയെ സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് എയിംസിലേക്ക് മാറ്റിയത്.
അതേസമയം, പെണ്‍കുട്ടിയുടെ അമ്മാവന് വേണ്ടി കേസ് നടത്തുന്ന അഭിഭാഷകന് നേരെ വധശ്രമമുണ്ടായ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.
വ്യാഴാഴ്ച രാത്രിയാണ് വധശ്രമം നടന്നത്. ഉന്നാവൊ കേസിന്റെ വിചാരണ നടക്കുന്ന കോടതിയിലെത്തി അഭിഭാഷകന്റെ സഹായിയുമായി കൂടിക്കാഴ്ച നടത്തി മടങ്ങവെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അഭിഭാഷകന്റെ പരാതിയില്‍ ബാലേന്ദ്ര സിങ്, രോഹിത് സിങ്, ധര്‍മ്മേന്ദ്ര സിങ് എന്നിവര്‍ക്കെതിരെയും അപരിചിതരായ രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."