HOME
DETAILS

കംപ്യൂട്ടറിന്റെ പിതാവ്

  
backup
October 24 2018 | 19:10 PM

5665466


ആധുനിക കംപ്യൂട്ടറിന്റെ പിതാവ് ചാള്‍സ് ബാബേജ് ഗണിത ക്രിയകളില്‍ വരുന്ന തെറ്റുകള്‍ പരിഹരിക്കാനായാണ് പുതിയൊരു യന്ത്രത്തെക്കുറിച്ച് ആലോചിച്ചത്. ഒരു ഗണിതശാസ്ത്രജ്ഞന്‍ മാത്രമായിരുന്നില്ല ബാബേജ്. മെക്കാനിക്കല്‍ എന്‍ജിനീയറുമായിരുന്നു. കേംബ്രിഡ്ജിലെ ഏറ്റവും ഉയര്‍ന്ന ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മനുഷ്യന്റെ തെറ്റുകള്‍ പരിഹരിക്കുന്ന കണക്കുകൂട്ടല്‍ യന്ത്രത്തെക്കുറിച്ച് ആലോചിച്ച ബാബേജ് പാസ്‌കല്‍, വില്യം ഷിക്‌വാര്‍ഡ് എന്നിവരുപയോഗിച്ചിരുന്ന കണക്കുകൂട്ടല്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്തമായ കാര്യങ്ങളെല്ലാം പരീക്ഷിച്ചു. അവസാനം റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയില്‍ അദ്ദേഹം ഡിഫറന്‍സ് എന്‍ജിന്‍ എന്ന പേരില്‍ പുതിയ യന്ത്രത്തിന്റെ മാതൃക നല്‍കി. സങ്കീര്‍ണമായ ഗണിതക്രിയകള്‍ നിര്‍വഹിക്കുന്നതിന് ബാബേജ് തയാറാക്കിയ ഡിഫറന്‍സ് എന്‍ജിനാണ് ആധുനിക കംപ്യൂട്ടറുകളുടെ ആദ്യ രൂപമായി ശാസ്ത്രലോകം ഇന്ന് പരിഗണിച്ചു വരുന്നത്.
ജ്യോതിശാസ്ത്രത്തെക്കുറിച്ചും കണക്കിനെക്കുറിച്ചുമുള്ള ഗണിത ക്രിയകള്‍ ആ യന്ത്രത്തില്‍ ചെയ്യാന്‍ സാധിച്ചിരുന്നു. സംഖ്യാസൂത്രങ്ങളിലൂടെ പോളിനോമിയലുകളുടെ ക്രിയകളും ആ യന്ത്രം ഉപയോഗിച്ച് ചെയ്യാന്‍ സാധിച്ചു. ഇതിന്റെ നിര്‍മാണത്തെക്കുറിച്ച് പഠിക്കാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും അദ്ദേഹം ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാല്യം, കുടുംബം

ബാബേജിന്റെ മാതാപിതാക്കള്‍ ബാങ്ക് നടത്തിപ്പുകാരനായ ബഞ്ചമിന്‍ ബാബേജും ബെറ്റ്‌സി പ്ലംലീ ടിപ്പുമായിരുന്നു. ആല്‍ഫിങ്ടണിലെ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. എട്ടാം വയസില്‍ പിടിപ്പെട്ട മാരക രോഗത്തെ തുടര്‍ന്ന് സ്‌കൂള്‍ പഠനം മുടങ്ങിയെങ്കിലും സ്വകാര്യ ട്യൂട്ടര്‍മാരെ ഏര്‍പ്പെടുത്തി പഠനം തുടര്‍ന്നു. മികച്ച 30 കുട്ടികള്‍ ഉള്‍പ്പെട്ട ഹോവുഡ് അക്കാദമിയിലെ ഒരംഗമായി തിരഞ്ഞെടുക്കപ്പെട്ട ബാബേജിന് പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരുമായും വിശാലമായ ലൈബ്രറി സൗകര്യങ്ങളുമായും അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. 1810 ഒക്‌ടോബറില്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിലാണ് ഉന്നത പഠനം ആരംഭിച്ചത്. 1814-ല്‍ പരീക്ഷ എഴുതാതെ തന്നെ ഡിഗ്രി നല്‍കി.1814 ജൂലൈ 25-ന് ജോര്‍ജിയാന വിറ്റ്‌മോറിനെ വിവാഹം ചെയ്തു. എട്ടു മക്കളുണ്ടായി. ഗണിതശാസ്ത്രത്തിലുള്ള ബാബേജിന്റെ പ്രാഗല്‍ഭ്യം കണക്കിലെടുത്ത് 1815 മുതല്‍ ജ്യോതിശാസ്ത്രത്തില്‍ ഗണിതത്തിലും റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലക്ചററായിരുന്നു.

ആദ്യ കംപ്യൂട്ടര്‍

1827-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസറായി ബാബേജ് നിയമിതനായി. പിന്നീട്, 20 ദശാംശസ്ഥാനം വരെ കണക്കാക്കാന്‍ കഴിയുന്ന ഒരു സങ്കീര്‍ണ യന്ത്രത്തിന്റെ രൂപകല്‍പനയ്ക്കായി തയാറെടുപ്പ് നടത്തി. ബാബേജ് ഇന്നെത്ത കംപ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളും ഉള്ള എല്ലാ കണക്കുകൂട്ടലുകളും സ്വയം നടത്തുന്ന ഒരുയന്ത്രം വരച്ചുണ്ടാക്കി. ഇന്‍പുട്ട്, ഔട്ട് പുട്ട് മാര്‍ഗങ്ങളുള്ള ഈ യന്ത്രത്തെ സ്വന്തം വാല്‍ തിന്നുന്ന യന്ത്രം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പഞ്ച് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്ന ഈ അനലറ്റിക്കല്‍ യന്ത്രം രണ്ടു ഭാഗങ്ങളുള്ളവയായിരുന്നു. ആധുനിക കംപ്യൂട്ടറുകളില്‍ സി.പി.യു എന്നും മെമ്മറി എന്നും അറിയപ്പെടുന്ന ഭാഗങ്ങളാണിവ. അങ്ങനെ രൂപകല്പന ചെയ്ത ഈ യന്ത്രമായിരുന്നു ലോകത്തിലെ ആദ്യ കംപ്യൂട്ടര്‍.1835 ലാണ് ഈ ആശയം നിലവില്‍ വന്നത്. പില്‍ക്കാലത്ത് കംപ്യൂട്ടറിന്റെ നിര്‍മാണത്തില്‍ ഈ ആശയം പ്രകടമായ സ്വാധീനം ചെലുത്തി.


കണക്കുകൂട്ടല്‍ യന്ത്രങ്ങളുടെ രൂപകല്പനയില്‍ മാത്രം ഒതുങ്ങിനിന്ന ഒരു ഗണിത ശാസ്ത്രജ്ഞന്‍ മാത്രമായിരുന്നില്ല അദ്ദേഹം. സൂര്യപ്രകാശത്തില്‍ ദര്‍പ്പണം ഉപയോഗിച്ചുകൊണ്ടുള്ള ഒരു സിഗ്നലിംഗ് ഉപകരണമായ ഹീലിയോ ഗ്രാഫും റെയില്‍ സംവിധാനത്തെ സഹായിക്കുന്ന പ്രത്യേകതരം പൈലറ്റ് ലൈറ്റുകളും ബാബേജിന്റെ സംഭാവനയാണ്. കണ്ണിന്റെ ഉള്‍ഭാഗം പരിശോധിക്കുന്നതിനുള്ള ഒഫ്താല്‍മോ സ്‌കോപ്പ് ആദ്യമായി രൂപകല്പന ചെയ്തതും അദ്ദേഹമായിരുന്നു. കൂടുതല്‍ പരിഷ്‌കരിക്കുന്നതിനായി ഇതിന്റെ ആദ്യരൂപം സുഹൃത്തും ഡോക്ടറുമായ തോമസ് വാര്‍ട്ടല്‍ ജോസിന് കൈമാറിയത് അദ്ദേഹം മറന്നുപോയത്രേ!
പിന്നീട് ഹെം ഹോള്‍ട്‌സ് ഇത്തരമൊന്ന് നിര്‍മിച്ചെടുത്തപ്പോഴാണ് ഇക്കഥ ലോകമറിയുന്നത്. ധനതത്വശാസ്ത്രത്തിലും പ്രതിഭ ബാബേജ് പതിപ്പിച്ചു. തൊഴില്‍ വിഭജന രംഗത്ത് വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെ ഫലപ്രദമായി വിനിയോഗിക്കുന്നതു സംബന്ധിച്ച് അദ്ദേഹം ആവിഷ്‌കരിച്ച തത്വത്തെ എതിര്‍ത്ത് വര്‍ഷങ്ങള്‍ക്കുശേഷം രംഗത്തുവന്നത് കാറല്‍ മാര്‍ക്‌സായിരുന്നു.
ഇതിനായി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായവും ലഭ്യമായി. ശാസ്ത്ര മേഖലയില്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്തിപ്പെടുന്ന ഈയവസരത്തിലാണ് വ്യക്തിജീവിതത്തില്‍ അപ്രതീക്ഷിതമായ തിരിച്ചടികളുടെ പരമ്പര അദ്ദേഹത്തെ തേടിയെത്തിയത്. തന്റെ എട്ടു മക്കളില്‍ അഞ്ചുപേരും രോഗബാധിതരായി മരിച്ചത് താങ്ങാനാവാത്ത ആഘാതമായി. 1827-ല്‍ അദ്ദേഹത്തിന്റെ ഭാര്യയും പിതാവും അരുമയായ കൊച്ചുമകനും കൂടി മരിച്ചതോടെ തകര്‍ന്ന മനസും ശരീരവുമായി ബാബേജ് സങ്കടക്കടലിലേക്ക് താഴന്നു പോവുകയായിരുന്നു.

പിന്നെയും തിരിച്ചടികള്‍

സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളും കാരണം മൂന്നു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പുതുക്കിയ ഡിഫറന്‍സ് എന്‍ജിന്റെ നിര്‍മാണം പതിമൂന്ന് വര്‍ഷത്തിന് ശേഷവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പലവിധ കുറ്റാരോപണങ്ങള്‍ക്കും വിധേയനായി. സര്‍ക്കാര്‍ ധനസഹായം നിര്‍ത്തി. 1842-ല്‍ പ്രോജക്ട് നിര്‍ത്തിവച്ചു. യന്ത്രം നിര്‍മിക്കാന്‍ അദ്ദേഹത്തിനായില്ല. തിരിച്ചടികളില്‍ നിന്നും കരകയറിയ ബാബേജ് ഗവേഷണമേഖലയില്‍ വീണ്ടും സജീവമായി. തുടര്‍ന്നാണ് പുതിയൊരു അനലിറ്റിക് യന്ത്രത്തിന്റെ നിര്‍മാണത്തിന് 1846- ഓടെ അദ്ദേഹം തുടക്കം കുറിച്ചത്.
പഞ്ച് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയുള്ള പുതിയ യന്ത്രം തയാറാക്കുന്ന പ്രാഥമിക ഗവേഷണത്തിന് ഏറെ സമയം ചെലവഴിച്ച അദ്ദേഹത്തിന് അതിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കാനായില്ല. അനേകം കണ്ടുപിടിത്തങ്ങള്‍ നടത്തി പേരെടുത്ത ബാബേജിന്റെ ജീവിതം അക്ഷരാര്‍ഥത്തില്‍ ഒരു ട്രാജഡിയായാണ് വിലയിരുത്തപ്പെടുന്നത്. ഓര്‍മിക്കാന്‍ കഴിയുന്ന യന്ത്രം ബാബേജ് കംപ്യൂട്ടറിന് എത്ര അടുത്തെത്തി അല്ലേ? പക്ഷേ, ആ യന്ത്രം കടലാസില്‍ ഒതുങ്ങിയതേ ഉള്ളൂ. ബാബേജിന്റെ സ്വപ്നം വെറുതെയായില്ല. പലരും ആ ആശയം പരിഷ്‌കരിച്ച് മാറ്റങ്ങള്‍ വരുത്തി. വലിച്ചും തിരിച്ചും കറക്കിയുമുള്ള യന്ത്രങ്ങള്‍ മാറി വന്നു. 1944-ല്‍ എനിയാക് എന്ന ആദ്യത്തെ ഇലക്‌ട്രോണിക് കംപ്യൂട്ടര്‍ അമേരിക്കയില്‍ വികസിപ്പിച്ചു. ഇന്നു നാം കാണുന്ന രീതിയിലുള്ള കംപ്യൂട്ടര്‍ എത്തിച്ചേര്‍ന്നത് അതിനും എത്രയോ കൊല്ലങ്ങള്‍ക്കുശേഷമാണ്.


പരീക്ഷണ കാലം

1820-ന് ശേഷമാണ് കൂടുതല്‍ മികവാര്‍ന്ന കണ്ടുപിടിത്തങ്ങളിലേക്ക് ബാബേജ് എത്തുന്നത്. ദശാംശ സംഖ്യകളുടെ കണക്കുകൂട്ടലിന് ഉപയോഗപ്പെടുത്തി വന്ന ലോഗരിതം പട്ടികയ്ക്ക് പകരമായി ആധുനിക യന്ത്രങ്ങള്‍ നിര്‍മിച്ചെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയാണ് ആറു ദശാംശസ്ഥാനങ്ങള്‍ വരെയുള്ള സംഖ്യകളുടെ ക്രിയകള്‍ നിര്‍വഹിക്കുന്നതിനുതകുന്ന ഡിഫറന്‍സ് എന്‍ജിന്‍ അദ്ദേഹം നിര്‍മിച്ചെടുത്തത്. ഗണിതശാസ്ത്ര മേഖലയിലെ ഒരു വലിയ കുതിച്ചു ചാട്ടമായിരുന്നു ബാബേജിന്റെ കണക്കുകൂട്ടല്‍ യന്ത്രം. ഇലക്‌ട്രോണിക്‌സ് എന്നൊരു ശാഖ ഉദയം ചെയ്യുന്നതിന് ദശകങ്ങള്‍ക്കു മുന്‍പാണ് ഇത്തരമൊരു യന്ത്രം ഉണ്ടാക്കിയതെന്നോര്‍ക്കണം. തുടര്‍ന്ന് എട്ടു ദശാംശസ്ഥാനം വരെ കണക്കാക്കാന്‍ കഴിയുന്ന ചെറിയതരം കാല്‍ക്കുലേറ്ററുകളും അദ്ദേഹം നിര്‍മിച്ചു.


ബാബേജിന്റെ മസ്തിഷ്‌കം മ്യൂസിയത്തില്‍

1871 ഒക്‌ടോബര്‍ 18-ന് ലണ്ടനില്‍ 79-ാം വയസിലാണ് ബാബേജ് അന്തരിച്ചത്. 'നൂറ്റാണ്ടു തെറ്റി ജനിച്ചുപോയ മഹാന്‍'എന്നും 'ജീവിച്ചിരുന്ന കാലത്തിനപ്പുറം ജീവിക്കേണ്ടവന്‍' എന്നും ബാബേജ് വിശേഷിപ്പിക്കപ്പെടുന്നു.
അപൂര്‍വ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ മരണശേഷം മസ്തിഷ്‌കം ലണ്ടനിലെ സയന്‍സ് മ്യൂസിയത്തിലും ഹണ്ടേറിയന്‍ മ്യൂസിയത്തിലും രണ്ടു ഭാഗങ്ങളായി സൂക്ഷിച്ചിട്ടുണ്ട്.
ഒരു മഹാബുദ്ധിശാലിയുടെ ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി ഗവേഷണങ്ങളും പഠനങ്ങളും നടത്താനും പരീക്ഷണ വിധേയമാക്കാനുമായി ആ മസ്തിഷ്‌കം വരും തലമുറയെ കാത്തിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago