മെഡിക്കല്‍ കോളജ് കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയുടെ അവശിഷ്ടം
അമ്പലപ്പുഴ: ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയ ആശുപത്രിയിലെ ക്യാന്റീനില്‍ നിന്നു നല്‍കിയ ഭക്ഷണത്തില്‍ പാറ്റയുടെ അവശിഷ്ടം. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീനില്‍ നിന്ന് നല്‍കിയ ചപ്പാത്തിയിലും ഗ്രീന്‍പീസ് കറിയിലുമാണ് ചത്ത പാറ്റയുടെ അവശിഷ്ടം കണ്ടെത്തിയത്.
ആശുപത്രിയിലെ ലിഫറ്റ് ഓപ്പറേറ്ററായ വിനോദാണ് കഴിഞ്ഞ രാത്രിയില്‍ ക്യാന്റീനില്‍ നിന്ന് ഇത് വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് കറിയില്‍ പാറ്റയെ കണ്ടത്. ഇതുസംബന്ധിച്ച് സൂപ്രണ്ടിന് ഇദ്ദേഹം പരാതിയും നല്‍കി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഈ ക്യാന്റീനിലും സമീപത്തെ ഹോട്ടലുകളിലും സമീപത്തെ ഹോട്ടലുകളിലും പരിശോധന നടത്തിയിരുന്നു.
ഹോട്ടലും പരിസരവും അടുക്കളയുമൊക്കെ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതു കണ്ട പരിശോധനസംഘം നോട്ടീസ് നല്‍കിയിരുന്നു. രണ്ട് ദിവസത്തിനുളളില്‍ ഇവയുടെ പോരായ്മകള്‍ പരിഹരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിനിടയിലാണ് ഭക്ഷണത്തില്‍ പാറ്റയെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."