യമനില്‍ പകുതി പേരും പട്ടിണിയുടെ വക്കില്‍: യു.എന്‍
ന്യൂയോര്‍ക്ക്: യമനിലെ പകുതി പേരും പട്ടിണിയുടെ വക്കിലെന്നു യു.എന്‍ മുന്നറിയിപ്പ്. 1.4 കോടി പേര്‍ പട്ടിണി നേരിടുന്നുണ്ട്. അപകടകമായ സാഹചര്യമാണ് യമനിലുള്ളതെന്നു യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അണ്ടര്‍ സെക്രട്ടറി മാര്‍ക്ക് ലോക്കോക്ക് പറഞ്ഞു.
യു.എന്‍ രക്ഷാസമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ഉണ്ടായതിനേക്കാള്‍ ഗുരതരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. പട്ടിണി കാരണത്താന്‍ നിരവധി പേരാണ് ദിനംപ്രതി അവിടെ മരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015 മുതലാണ് യമനില്‍ വിമതരായ ഹൂതികളുടെയും സഖ്യസേനയുടെയും യുദ്ധം ആരംഭിച്ചത്. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 6,660 പേര്‍ കൊല്ലപ്പെട്ടു. 10,560 പേര്‍ക്കു പരുക്കേറ്റു.
22 ദശലക്ഷം പേര്‍ക്കു ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സൗകര്യങ്ങളുടെ അടിയന്തിര ആവശ്യമുണ്ട്. 11 ലക്ഷത്തോളം പേര്‍ക്കു യമനില്‍ കോളറ ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."