സഊദി കിരീടാവകാശിക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ്
വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ കഷോഗിയുടെ കൊലപാതകത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനു പങ്കുണ്ടായേക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാള്‍സ്ട്രീറ്റ് ജേര്‍ണലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ഈയവസരത്തില്‍ കാര്യങ്ങളെല്ലാം കിരീടാവകാശിയാണ് നടത്തുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ അദ്ദേഹവുമുണ്ടായേക്കാമെന്നും കൊലപാതകത്തിനു പിന്നില്‍ കിരീടാവകാശിക്കു പങ്കുണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കവേ ട്രംപ് പറഞ്ഞു. കൊലപാതകം മറുച്ചുവച്ച സഊദി നടപടിയെ ട്രംപ് വിമര്‍ശിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മറച്ചുവയ്ക്കലാണ് സഊദി അധികൃതരില്‍നിന്നുണ്ടായത്. ഇത്തരത്തിലുള്ള കൊലപാതകമോ വിവരങ്ങള്‍ മൂടിവയ്ക്കലോ മുന്‍പുണ്ടായിരുന്നില്ല. ദിനംപ്രതിയെന്നോണം ഈ വിഷയം മോശമാകുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അതേസയമം, കഷോഗി വധത്തില്‍ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റ് പരിശോധിക്കാന്‍ തുര്‍ക്കി പൊലിസിന് അനുമതി ലഭിച്ചു. കഷോഗിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് അഭ്യൂഹമുള്ള കോണ്‍സുലേറ്റിന്റെ തോട്ടത്തിലും പൊലിസ് തെരച്ചില്‍ നടത്തും. നേരത്തെ, പൊലിസിനു പരിശോധന നടത്താന്‍ സഊദി അനുമതി നല്‍കിയിരുന്നില്ല. സംയുക്ത അന്വേഷണ സംഘം കോണ്‍സുലേറ്റിലും കോണ്‍സുല്‍ ജനറലിന്റെ ഓഫിസിലും പരിശോന നടത്തിയിരുന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന് ആദ്യഘട്ടത്തില്‍ സഊദി ആവര്‍ത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കു മുന്‍പാണ് കഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടെന്നു സഊദി സമ്മതിച്ചത്.
അതേസമയം, കഷോഗിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കുമെന്നു സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. റിയാദില്‍ നടന്ന ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഷോഗി വിഷയത്തില്‍ ആദ്യമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിക്കുന്നത്.
കൊലപാതകം എല്ലാ സഊദികളെയും വേദനിപ്പിച്ചു. തുര്‍ക്കിയുമായി ഒരു ഭിന്നതയുമില്ല.
ഈ സാഹചര്യത്തില്‍ തുര്‍ക്കിയുടെയും സഊദിയുടെയുമിടയില്‍ ഭിന്നതയുണ്ടാക്കാന്‍ നിരവധി പേര്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ നിങ്ങള്‍ക്ക് അതിനു സാധിക്കില്ലെന്നാണ് അവരോടു പറയാനുള്ളതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."