HOME
DETAILS
MAL
സിയൂള്‍ സമാധാന പുരസ്കാരം പ്രധാനമന്ത്രിക്ക്
backup
October 24 2018 | 19:10 PM
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിയൂള്‍ സമാധാന പുരസ്കാരം പ്രധാനന്ത്രി നരേന്ദ്രമോദിക്ക്. രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം.
ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും ലോക സമാധാനത്തിനും നല്കിയ സംഭാവനകള്‍ ലോകം അംഗീകരിച്ചതായി പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളെയും നോട്ടുനിരോധനത്തെയും സമിതി പ്രശംസിച്ചതായും അദ്ദേഹം പറഞ്ഞു. 1990ല്‍ സ്ഥാപിതമായ സിയൂള്‍ പുരസ്കാരം ലഭിക്കുന്ന 14ാമത്തെ വ്യക്തിയാണ് നരേന്ദ്രമോദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."