സുബ്രതോ കപ്പ്: കേരളാ ടീം പുറപ്പെട്ടു
ചേലേമ്പ്ര (മലപ്പുറം): അന്തര്‍ ദേശീയ സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കുന്ന ചേലേമ്പ്ര എന്‍.എ.എം സ്കൂള്‍ കുട്ടികള്‍ ഇന്നലെ ഡല്‍ഹിയിലേക്ക് തിരിച്ചു.
കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ് ഇത്തവണയും പൊരുതാനൊരുങ്ങുകയാണ് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ എന്‍.എന്‍.എം സ്കൂള്‍ അക്കാദമിയിലെ ഫുട്ബോള്‍ താരങ്ങള്‍. ഏഴിന് തുടങ്ങുന്ന മത്സരത്തില്‍ ഇവര്‍ മിസോറാമുമായി ഏറ്റുമുട്ടും.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ച ഇവര്‍ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന് ടീമിനോട് പൊരുതി ഇഞ്ചുറി ടൈമിലെ ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ മിസോറാം, ബംഗാള്‍, ബംഗ്ലാദേശ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ടീമിന്റെ സ്ഥാനം. ഇപ്പോള്‍ ഏത് ടീമിനേയും നേരിടാനുള്ള കരുത്തോടെയാണ് പോകുന്നതെന്ന് ടീം അംഗങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.
മന്‍സൂര്‍ അലിയാണ് ടീം കോച്ച്. അസിസ്റ്റന്റ് കോച്ച് സെല്‍വകുമാര്‍, ഫിസിയോ ടി.കെ നിംഷാദ്, ടീം മാനേജര്‍ ഇ.പി ബൈജീവ്, അസിസ്റ്റന്റ് മാനേജര്‍ ഫസലുല്‍ ഹഖ്.
ടീം അംഗങ്ങള്‍: പി. നന്ദു കൃഷ്ണ (ക്യാപ്റ്റന്‍), കെ.പി ഉമര്‍ മുഹ്താര്, മുഹമ്മദ് ഹാസിം, ജി.എസ് ഗോകുല്‍, അനസ് കോഴിക്കോടന്‍ (പ്രതിരോധം), കെ. അബ്ദുല്‍ ഫാഹിസ്, എം. അമല്‍, എം. ഹേമന്ത്, പി. മുഹമ്മദ് അസ്ലം (മധ്യനിര), ബിച്ചു ബിജു, ടി.കെ ബിന്‍ ജാസ്, കെ. അനസ്, വി. ഫയാസ്, പി.പി മുഹമ്മദ് റോഷല്‍ (മുന്നേറ്റം), യു. മുഹമ്മദ് ഫവാസ്, സി.കെ മുഹമ്മദ് ഷമീല്‍ (ഗോള്‍കീപ്പര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."