സി.ബി.ഐ: പിന്നില്‍ റാഫേല്‍ ഭീതിയെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കുമെന്ന ഭീതിയാണ് സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് അലോക് വര്‍മയെ നീക്കാന്‍ കാരണമെന്നു പ്രതിപക്ഷം. അഴിമതിക്കാരനായ തങ്ങളുടെ സ്വന്തക്കാരന്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ അലോക് വര്‍മയെ മാറ്റിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
സി.ബി.ഐക്കുള്ളിലെ തമ്മിലടിയില്‍ സര്‍ക്കാര്‍ വിരണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സി.ബി.ഐ ഡയരക്ടറെ നിയമവിരുദ്ധമായി മാറ്റിയത്.
ഗൗരവമുള്ള ആരോപണങ്ങളാണ് സര്‍ക്കാരിന്റെ സ്വന്തക്കാരനായ സി.ബി.ഐ സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലേക്കെത്തുന്ന അഴിമതിക്കേസ് അന്വേഷണം തടയാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
അതിനിടെ, റാഫേല്‍ അഴിമതിയും അലോക് വര്‍മയുടെ സ്ഥാനചലനവും തമ്മില്‍ ബന്ധമുണ്ടെന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് അലോക് വര്‍മയെ നീക്കിയതു കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കേസില്‍ അന്വേഷണം നടത്തുന്നതിന് അലോക് വര്‍മ താല്‍പര്യം കാണിച്ചിരുന്നു. താനും ബി.ജെ.പി വിമത നേതാക്കളായ അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും റാഫേല്‍ വിഷയത്തില്‍ അലോക് വര്‍മയ്ക്കു പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അടിയന്തരാവസ്ഥയ്ക്കു തുല്യമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
റാഫേല്‍ ഇടപാടിലുണ്ടായ അഴിമതി മറച്ചുപിടിക്കാനാണ് അലോക് വര്‍മയെ മാറ്റിയതെന്നും ഡി.എം.കെ അധ്യക്ഷന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."