പൊടിപൊടിച്ച് മുത്തുലക്ഷ്മിയുടെ 'തത്തമ്മ' കച്ചവടം
മണ്ണഞ്ചേരി :തത്തമ്മേ..... പൂച്ച പൂച്ച ചൊല്ലാന്‍ കുരുന്നുകള്‍ തിരക്ക് കൂട്ടിയപ്പോള്‍ ഞൊടിയിടവേഗത്തില്‍ വില്‍പ്പനക്കൂടുകള്‍ കാലിയായി. ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കല്‍ തെരുവില്‍ ഇന്നലെ വില്‍പ്പനയ്ക്കായി എത്തിച്ച തത്തക്കിളികളാണ് വേഗത്തില്‍ വിറ്റഴിഞ്ഞത്. വാങ്ങിയതാകട്ടെ കുട്ടികളുമായി എത്തിയവരും.
തമിഴ്‌നാട് സ്വദേശിനിയായ മുത്തുലക്ഷ്മിയാണ് ഇന്നലെ രാവിലെ 9 മണിയോടെ നഗരത്തിലെ സ്വര്‍ണത്തെരുവില്‍ തത്തവില്‍പ്പനയ്‌ക്കെത്തിയത്. കൂടുകളില്‍ 35 ജോഡി അലങ്കാരതത്തയുമായെത്തിയ ഈ മുത്തശ്ശിക്ക് അധികനേരം കച്ചവടത്തിന് സമയംകളയേണ്ടിവന്നില്ല.ജോഡിക്ക് 300 രൂപാക്രമത്തിലാണ് കച്ചവടം നടന്നത്. ഇണക്കിളികളെ സ്വന്തമാക്കാനാണ് കുട്ടിക്കുരുന്നുകള്‍ താല്‍പ്പര്യം കാട്ടിയത്.
ആവശ്യക്കാര്‍ക്ക് കിളികളെ വീട്ടിലെത്തിക്കാന്‍ കാര്‍ട്ടന്‍കവറുകളും വില്‍പ്പനക്കാരി കരുതിയിരുന്നു.10.30 ഓടെ തത്തകൂടുകള്‍ കാലിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."