HOME
DETAILS
MAL
ചെറുപുഴയോരത്ത് മാലിന്യങ്ങള്‍ തള്ളിയതായി പരാതി
backup
June 10 2017 | 00:06 AM
മാവൂര്‍: ചെറുപുഴയോരത്ത് കടയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയതായി പരാതി. പത്തോളം പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടിയാണ് തെങ്ങിലക്കടവ്-ചെറൂപ്പ ലിങ്ക് റോഡില്‍ മാലിന്യങ്ങള്‍ തള്ളിയത്. കോഴിക്കോട് നടക്കാവിലെ ഡെമാര്‍ട്ട് എന്ന കച്ചവടസ്ഥാപനത്തിലെ ബില്ലുകള്‍ മാലിന്യ ചാക്കുകളില്‍ നിന്ന് കണ്ടെടുത്തു. പഞ്ചായത്ത് മെംബര്‍ മാവൂര്‍ പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."