എന്‍ജിനില്ലാത്ത ആദ്യത്തെ ട്രെയിന്‍; പരീക്ഷണയോട്ടം 29ന്
ചെന്നൈ: രാജ്യത്ത് എന്‍ജിനില്ലാത്ത ആദ്യത്തെ ട്രെയിന്‍ ഈ മാസം 29നു പരീക്ഷണയോട്ടം നടത്തും. ട്രെയിന്‍-18 എന്നു പേരിട്ട ഈ ട്രെയിന്‍ സ്വയം നിയന്ത്രിത പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ വഴിയാണ് ഓടുക. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍-18 ഓടുകയെന്നു റെയില്‍വേ അറിയിച്ചു. ഇതിനു 16 കോച്ചുകളുണ്ടായിരിക്കും.
18 മാസം മുന്‍പു ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മാണം തുടങ്ങിയത്. പൂര്‍ണമായും എ.സിയിലുള്ള ട്രെയിന്‍ 100 കോടി രൂപ ചെലവിലാണ് നിര്‍മിച്ചതെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധന്‍ശു മണി പറഞ്ഞു. പരീക്ഷണയോട്ടത്തിനു ശേഷം റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷനു കൈമാറും. അവരുടെയും പരീക്ഷണം കഴിഞ്ഞ ശേഷമേ യാത്രക്കാര്‍ക്കായി പുറത്തിറക്കൂ.
യാത്രക്കാര്‍ക്കു പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നതാണ് ട്രെയിന്‍. ശതാബ്ദി ട്രെയിനുകളേക്കാള്‍ വേഗതയിലോടുന്ന ട്രെയിന്‍-18ന്റെ വാതിലുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."