HOME
DETAILS
MAL
സി.പി.എം ഓഫിസ് അക്രമം: എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു
backup
June 10 2017 | 00:06 AM
കോഴിക്കോട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ അക്രമം നടത്തിയ ആര്.എസ്.എസ് നടപടിയില്‍ എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് നേട്ടമുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ആര്.എസ്.എസും ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ ശക്തമായി ചെറുക്കാന്‍ ഇടതുപക്ഷ വിശ്വാസികളും പൊതുജനങ്ങളും രംഗത്ത് വരണം. ഓഫിസ് അക്രമിച്ച ക്രിമിനലുകളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇത്തരം അക്രമം തടയാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എന്‍.എം ബിജു, ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് തുടങ്ങിയവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."