HOME
DETAILS

പേസില്‍ തെറിച്ച് വിന്‍ഡീസ്

  
backup
September 01 2019 | 20:09 PM

west-indies-produce-bad-batting-performance

 

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണയും രക്ഷയില്ല. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 416 റണ്‍സെന്ന റണ്‍മല കയറിയ ഇന്ത്യയെ പിന്തുടര്‍ന്നെത്തിയ ആതിഥേയര്‍ പേസര്‍മാരുടെ ആക്രമണയേറില്‍ പോരാട്ടം നിര്‍ത്തിവച്ച് കീഴടങ്ങി. അവരെ വെറും 117ന് പുറത്താക്കി ഇന്ത്യ പരമ്പരനേട്ടത്തിന്റെ കൈയെത്താദൂരത്തെത്തി.
നേരത്തേ രണ്ടാം ദിനം ഹാട്രിക്കടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത്. മുഹമ്മദ് ഷാമി രണ്ടും ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 34 റണ്‍സെടുത്ത ഷിംറോന്‍ ഹിറ്റ്‌മെയറാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. 12 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്താണ് ബുംറ ആറു വിക്കറ്റ് വീഴ്ത്തിയത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ ഒരു വിക്കറ്റിന് 19 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് അടിത്തറ പാകിയ അഗര്‍വാളിനെയാണ്(4) നഷ്ടമായത്. ആറു റണ്‍സെടുത്ത കെ.എല്‍ രാഹുലും എട്ട് റണ്‍സെടുത്ത് പൂജാരയുമാണ് ക്രീസില്‍.
നേരത്തേ ആദ്യം ബാറ്റിങ് ചെയ്ത ഇന്ത്യ ഹനുമാ വിഹാരിയുടെ കന്നി സെഞ്ചുറിയുടെയും(111) വിരാട് കോഹ്‌ലി (76), ഇശാന്ത് ശര്‍മ(57) മയാങ്ക് അഗര്‍വാള്‍ (55) എന്നിവരുടെ ഫിഫ്റ്റിയുടെയും കരുത്തിലാണ് കൂറ്റന്‍ റണ്‍സ് പടുത്തുയര്‍ത്തിയത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ കരകയറല്‍. 225 പന്തില്‍ 16 ബൗണ്ടറി സഹിതമായിരുന്നു വിഹാരിയുടെ സെഞ്ചുറി (111) നേട്ടം.
വിഹാരിക്കൊപ്പം മികച്ച കൂട്ടുകെട്ട് സ്ഥാപിക്കുന്നതിനിടെ, 27 റണ്‍സിന് പുറത്തായ പന്തിന് ശേഷമെത്തിയ ജഡേജയ്ക്ക് (16) കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. പിന്നീടെത്തിയ ഇശാന്തുമായുള്ള അപ്രതീക്ഷിത കൂട്ടുകെട്ട് ആരാധകരെ പോലും അമ്പരപ്പിച്ചു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ആദ്യ സെഞ്ചുറി കൂട്ടുകെട്ട് (112) പടുത്തുയര്‍ത്തിയപ്പോള്‍ മറ്റൊരു റെക്കോര്‍ഡും പിറന്നു. ഇഷാന്തിന്റെ 91ാം ടെസ്റ്റില്‍ ആദ്യത്തെ അര്‍ധശതകം.
80 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ 57 റണ്‍സ് പിറന്നത്. ഇശാന്ത് ശര്‍മ പുറത്തായ ശേഷമെത്തിയ ഷാമി(0) വന്നപാടേ കൂടാരെ കയറി.

 

 

ബുംറയുടെ ഹാട്രിക്കിനു പിന്നില്‍ കോഹ്‌ലിയുടെ തന്ത്രം


നായകന് നന്ദി പറഞ്ഞ് താരം

കിങ്സ്റ്റണ്‍: ശനിയാഴ്ച വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ബുംറയുടെ കന്നി ഹാട്രിക്കിനു പിന്നില്‍ നായകന്‍ കോഹ്‌ലിയുടെ തന്ത്രം. ആദ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയ്ക്ക് മൂന്നാം വിക്കറ്റും സമ്മാനിക്കുന്നതില്‍ കോഹ്‌ലി തന്റെ മാത്രം തീരുമാന പ്രകാരം റിവ്യൂ നല്‍കിയതാണ് ഈ നേട്ടത്തിനൊപ്പം എത്താന്‍ താരത്തെ സഹായിച്ചത്.
മത്സരത്തിലെ ഒന്‍പതാം ഓവറിന്റെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഹാട്രിക് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത പന്തില്‍ ഷമാര്‍ ബ്രൂക്ക്‌സിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയും ചെയ്തു.
ഈ വിക്കറ്റില്‍ പന്തികേട് തോന്നിയ വന്‍ഡീസ് ഡി.ആര്‍.എസിന് വിട്ടെങ്കിലും അംപയര്‍ ഔട്ട് തന്നെ വിളിച്ചു. എന്നാല്‍, അടുത്ത പന്ത് റോസ്റ്റണ്‍ ചേസിന്റെ പാഡില്‍ തട്ടിയെങ്കിലും ബുംറയുടെ കാര്യമായ അപ്പീല്‍വിളി ഉയര്‍ന്നില്ല. പന്ത് ബാറ്റില്‍ ഉരസിയെന്ന തോന്നലുണ്ടായതാണ് അപ്പീലിനു പോവാതിരുന്നതെന്നാണ് താരം പിന്നീട് പറഞ്ഞത്.
എന്നാല്‍, ആ സമയം രണ്ടാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ കോഹ്‌ലി റിവ്യുവിനായി ബുംറയോട് ചോദിച്ചെങ്കിലും താരത്തിന് ഉറപ്പുണ്ടായിരുന്നില്ല.
എന്നാല്‍, കൂടുതല്‍ ആലോചനയ്ക്ക് നില്‍ക്കാതെ നായകന്‍ ഡി.ആര്‍.എസിന് വിട്ടു. ഒടുവില്‍ തീരുമാനമെത്തിയപ്പോള്‍ റോസ്റ്റന്‍ ചേസ് ഔട്ട്. അതോടെ ബുംറ തന്റെ കരിയറിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കുകയും ചെയ്തു.
ഈ ഹാട്രിക്കിന് ബുംറ നന്ദി പറയേണ്ടത് കോലിയോടാണെന്ന് കമന്ററി ബോക്‌സിലിരുന്ന് സുനില്‍ ഗാവസ്‌ക്കര്‍ പറയുകയും ചെയ്തു. മത്സരശേഷം കോഹ്‌ലിക്ക് നന്ദി പറയാനും ബുംറ മറന്നില്ല. നേരിട്ടുള്ള സംഭാഷണത്തിലാണ് താരം നന്ദി രേഖപ്പെടുത്തിയത്.
രണ്ടാം ദിനം ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (10), ജോണ്‍ കാംബെല്‍ (2), ജേസണ്‍ ഹോള്‍ഡര്‍ (18) എന്നിവരെയും പുറത്താക്കിയ ബുംറ വെറും 16 റണ്‍സ് വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്.

 


കന്നി സെഞ്ചുറി അച്ഛനു സമര്‍പ്പിച്ച് വിഹാരി


കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹനുമ വിഹാരിയുടെ കന്നി സെഞ്ചുറിയായിരുന്നു ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്. താരം തന്നെയായിരുന്നു മത്സരത്തിലെ ടോപ് സ്‌കോററും. എന്നാല്‍ താന്‍ കുറിച്ച ആ സെഞ്ചുറി 12ാം വയസില്‍ മരണമടഞ്ഞ അച്ഛനു സമര്‍പ്പിച്ചാണ് താരം ഓര്‍മ പുതുക്കിയത്. നിലവില്‍ താരം ഇന്ത്യക്കായി കളിക്കുന്ന ആറാമത്തെ ടെസ്റ്റാണിത്.
'എനിക്ക് 12 വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. എന്നെങ്കിലുമൊരിക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി നേടാനായാല്‍ അത് അച്ഛന് സമര്‍പ്പിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. ഇതൊരു വികാരനിര്‍ഭരമായ ദിവസമാണ്. ഈ നേട്ടം സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷം. എവിടെയാണെങ്കിലും അദ്ദേഹം ഇപ്പോള്‍ അഭിമാനിക്കുന്നുണ്ടാകും' രണ്ടാം ദിനത്തിലെ മത്സരത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഹാരി മനസു തുറന്നു.

ഭാജിക്കും പത്താനും പിന്നാലെ
ഹാട്രിക്കുമായി ബുംറയും

കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ കളി ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ താരങ്ങളില്‍ വെറും രണ്ടുപേര്‍ക്ക് മാത്രമേ ടെസ്റ്റ് ഹാട്രിക്കില്‍ അവകാശം വെക്കാനുണ്ടായിരുന്നുള്ളൂ.
എന്നാല്‍ രണ്ടാം ദിനം അവസാനിച്ചതോടെ ആ എലൈറ്റ് പാനലില്‍ ഒരാള്‍ കൂടി വന്നുചേര്‍ന്നു. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനെ 100 റണ്‍സിന് പുറത്താക്കി 318 റണ്‍സിന്റെ മിന്നും ജയം നല്‍കിയ ബൂംറ, രണ്ടാം ടെസ്റ്റിലും ഫോം തുടര്‍ന്നതോടെയാണ് ഹാട്രിക്കും തന്റെ പേരിനാപ്പം ചേര്‍ത്തത്.
ഇതോടെ ടെസ്റ്റ് ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി.
2001ല്‍ കൊല്‍ക്കത്തയില്‍ ആസ്‌ത്രേലിയയ്‌ക്കെതിരേയായിരുന്നു ഹര്‍ഭജന്റെ ഹാട്രിക്ക് നേട്ടമെങ്കില്‍ 2006ല്‍ കറാച്ചിയില്‍ പാകിസ്താനെതിരെയായിരുന്നു ഇര്‍ഫാന്‍ പത്താന്‍ തുടര്‍ച്ചയായ പന്തില്‍ മൂന്ന് പേരെ പുറത്താക്കി ആ ലിസ്റ്റില്‍ ഇടം കണ്ടെത്തിയത്. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടിയ ബൗളറാണ് പത്താന്‍.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 44ാം ഹാട്രിക്കാണ് കഴിഞ്ഞ ദിവസം ജമൈക്കയില്‍ പിറന്നത്. 2017ലാണ് ഇതിനു മുന്‍പ് അവസാനമായി ഒരു ടെസ്റ്റ് ഹാട്രിക്ക് പിറന്നത്. ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയാണ് അന്ന് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു മോയിന്‍ അലിയുടെ നേട്ടം.
മത്സരത്തിന്റെ ഒന്‍പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. ഓവറിന്റെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ (4) പുറത്താക്കി വിക്കറ്റ് നേടിയ ബുംറ, തൊട്ടടുത്ത രണ്ടു പന്തുകളില്‍ ഷമാര്‍ ബ്രൂക്ക്‌സിനെയും റോസ്റ്റണ്‍ ചേസിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago