HOME
DETAILS
MAL
നവംബര്‍ ഒന്നു മുതല്‍ തൃശൂരില്‍ പ്ലാസ്റ്റിക് പുറത്ത്
backup
September 01 2019 | 21:09 PM
തൃശൂര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ തൃശൂര്‍ കോര്പറേഷന് പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി വ്യാപാരികള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കോളജുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ സംഘടനകള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തി.എല്ലാത്തരം പ്ലാസ്റ്റിക് ക്യാരി ബാഗുകളും സ്ട്രോ, സോഡ, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയാണ് നിരോധിച്ചത്. നിരോധനം നടപ്പാക്കിയാല്‍ മാലിന്യ പ്രശ്നത്തിനു വലിയ പരിഹാരമാകുമെങ്കിലും പ്ലാസ്റ്റിക് കവറുകളില്‍ പായ്ക്ക് ചെയ്തുവരുന്ന കമ്പനികളുടെ ഉല്പന്നങ്ങള്ക്ക് ഇത് എങ്ങനെ ബാധകമാകുമെന്നതില്‍ വ്യക്തതയില്ല. ഫലത്തില്‍ വ്യാപാരികളും ഉപഭോക്താക്കളും കുഴങ്ങുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."