HOME
DETAILS
MAL
മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പ്: കള്ളക്കേസില്‍ പിടിയിലായവര്‍ക്ക് ജയില്‍ മോചനം
backup
June 10 2017 | 01:06 AM
കുന്ദമംഗലം: മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിനിടെ മര്‍കസ് അനുകൂലികള്‍ സമരപ്പന്തലിലേക്ക് കല്ലെറിഞ്ഞതിനേതുടര്ന്നുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പൊലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഒ. സലീമിനും ഒന്‍പത് വിദ്യാര്‍ഥികള്‍ക്കും ജാമ്യം.
കുന്ദമംഗലത്ത് സര്‍വ കക്ഷിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പ്രകടനം നടത്തി.സ്വീകരണ പൊതുസമ്മേളനം എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി കേളുക്കുട്ടി അധ്യക്ഷനായി.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, മുന്‍ എം.എല്‍.എ യു.സി രാമന്, കെ മൂസ മൗലവി പ്രസംഗിച്ചു.
ഖാലിദ് കിളിമുണ്ട സ്വാഗതം പറഞ്ഞു. ഒ സലീം മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."