HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളിലൂടെ നവകേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍

  
backup
October 24 2018 | 19:10 PM

98484564-2

മുക്കം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് തദ്ദേശ സ്ഥാപനങ്ങളിലൂടെ തുടക്കംകുറിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ 2019- 20 വാര്‍ഷിക പദ്ധതിയില്‍ പ്രധാന പരിഗണന നല്‍കുക നവകേരള നിര്‍മാണത്തിനാവും.
മഹാപ്രളയം നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടും ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുകൊണ്ടും പുതിയ കേരളം എന്ന ലക്ഷ്യം നേടിയെടുക്കത്തക്ക രീതിയിലായിരിക്കും വാര്‍ഷിക പദ്ധതി തയാറാക്കുക. ഈയൊരു ലക്ഷ്യത്തോടെ വേണം സ്റ്റാറ്റസ് റിപ്പോര്‍ട്ടുകളുടെ പരിഷ്‌കരണ ഘട്ടം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും വാര്‍ഷിക പദ്ധതി തയാറാക്കി ഡിസംബര്‍ 31നകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കൊടിയ വരള്‍ച്ച, മഴക്കെടുതി, ഉരുള്‍പൊട്ടല്‍, പ്രളയം, കടലാക്രമണം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് വാര്‍ഷിക പദ്ധതി തയാറാക്കുമ്പോള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ആസൂത്രണം ചെയ്യും.
ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മാപ്പ് ചെയ്യുകയും ഇങ്ങനെയുള്ള ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.
പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ ഉറപ്പാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കുക.
പ്രളയത്തില്‍ നശിച്ചതോ, കേടുപാടുകള്‍ സംഭവിച്ചതോ ആയ പൊതുആസ്തികളുടെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികള്‍ക്കും ഉയര്‍ന്ന പരിഗണന നല്‍കും.
പ്രകൃതിദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും ജില്ലാ ആസൂത്രണ സമിതി വാര്‍ഷിക പദ്ധതി തയാറാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക. പ്രളയത്തിന്റെയും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ ജൈവവൈവിധ്യ മാനേജ്‌മെന്റ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ നിര്‍ബന്ധമായി രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒക്ടോബര്‍ 31നകം കരട് പ്രൊജക്റ്റ് നിര്‍ദേശങ്ങള്‍ തയാറാക്കുകയും നവംബര്‍ 20 നകം ഗ്രാമ-വാര്‍ഡ് സഭായോഗങ്ങള്‍ ചേരുകയും ഡിസംബര്‍ അഞ്ചിനകം വാര്‍ഷിക പദ്ധതിക്ക് അന്തിമരൂപം നല്‍കുകയും ഡിസംബര്‍ 17 നകം വാര്‍ഷിക പദ്ധതി സമര്‍പ്പിക്കുകയും വേണം. മികച്ച പദ്ധതികള്‍ ഏറ്റെടുത്ത് വാര്‍ഷിക പദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago